---
title: "#payyoli | പട്ടികജാതി ഗുണഭോക്താക്കള്‍ക്ക് ഉപഹാര സമര്‍പ്പണവും ഗുണ്‌ഭോക്തൃ സംഗമവും "
english_title: "Presentation of gifts to #Scheduled Caste beneficiaries and Beneficiary #meeting"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/130160/presentation-of-gifts-to-scheduled-caste-beneficiaries-and-beneficiary-meeting"
published_at: "2023-07-14T11:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b0e35eac4b0_payyoli_ulgadanam_LG.JPG"
keywords: []
---

# #payyoli | പട്ടികജാതി ഗുണഭോക്താക്കള്‍ക്ക് ഉപഹാര സമര്‍പ്പണവും ഗുണ്‌ഭോക്തൃ സംഗമവും 

> **Lead Summary:** **പയ്യോളി: **കേരള സര്‍ക്കാര്‍ പട്ടികജാതി വികസനവകുപ്പ് മുഖേന നടത്തി വരുന്ന വ്യത്യസ്ത പദ്ധതികളുടെ ഭാഗമായി 2022 മുതല്‍ ആവിഷ്‌കരിച്ചു നടപ്പാക്കിയ സേഫ് പദ്ധതി പ്രകാരം മേലടി ബ്ലോക്ക് പട്ടികജാതി വികസനവകുപ്പ് മുഖേന ആനുകൂല്യം കൈപ്പറ്റി ഭവനപൂര്‍ത്തീകരണം നിര്‍വ്വഹിച്ച 27 ഗുണഭോക്താക്കള്ക്കുള്ള ഉപഹാര സമര്‍പ്പണവും 2023ലെ വിവിധ പദ്ധതികളുടെ ഗുണഭോക്തൃസംഗമവും നടന്നു.

## Article Content

**പയ്യോളി: **കേരള സര്‍ക്കാര്‍ പട്ടികജാതി വികസനവകുപ്പ് മുഖേന നടത്തി വരുന്ന വ്യത്യസ്ത പദ്ധതികളുടെ ഭാഗമായി 2022 മുതല്‍ ആവിഷ്‌കരിച്ചു നടപ്പാക്കിയ സേഫ് പദ്ധതി പ്രകാരം മേലടി ബ്ലോക്ക് പട്ടികജാതി വികസനവകുപ്പ് മുഖേന ആനുകൂല്യം കൈപ്പറ്റി ഭവനപൂര്‍ത്തീകരണം നിര്‍വ്വഹിച്ച 27 ഗുണഭോക്താക്കള്ക്കുള്ള ഉപഹാര സമര്‍പ്പണവും 2023ലെ വിവിധ പദ്ധതികളുടെ ഗുണഭോക്തൃസംഗമവും നടന്നു.

മേലടി ബ്ലോക്ക് പഞ്ചായത്ത് ഹാളില് വെച്ച് നടന്ന പരിപാടി മുന്‍ കേരള തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന് എംഎല്‍എ ഉപഹാര സമര്‍പ്പണം നടത്തി ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് ചടങ്ങിന് അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് എസ്‌സി ഡവലപ്പ്‌മെന്റ് ഓഫീസര്‍ ടി. അബ്ദുല്‍ അസീസ് സ്വാഗതവും അക്രഡിറ്റഡ് എഞ്ചിനീയര്‍ കൃഷ്‌ണേന്തു നന്ദിയും പറഞ്ഞു. പയ്യോളി നഗരസഭ ചെയര്‍മാന്‍ ഷഫീഖ് വടകയില്‍ മുഖ്യാതിഥി ആയി സംബന്ധിച്ചു. മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി. രാജന്‍, തുറയൂര്‍ ഗ്രാമപഞ്ചായത്ത് സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ദിബിന, തിക്കോടി ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ര്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രനില സത്യന്‍, മേലടി ബ്ലോക്ക് വികസനസ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.എം. രവീന്ദ്രന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മഞ്ഞക്കുളം നാരായണന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ലീന പുതിയോട്ടില്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ അഷീദ നടുക്കാട്ടില്‍, ശ്രീനിവാസന്‍, എ.പി. രമ്യ, എം.കെ. നിഷിത, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ. സരുണ്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/130160/presentation-of-gifts-to-scheduled-caste-beneficiaries-and-beneficiary-meeting)