---
title: "#meetup | ഫാറൂഖ് കോളജ് ഫോസ പൂര്‍വ്വവിദ്യാര്‍ഥി കൂട്ടായ്മ സംഗമം സംഘടിപ്പിച്ചു"
english_title: "Farooq College Fosa Alumni Association meet organized at koduvally"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/130187/farooq-college-fosa-alumni-association-meet-organized-at-koduvally"
published_at: "2023-07-14T12:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b0ef2e944b7_meetup_logo.jpg"
keywords: []
---

# #meetup | ഫാറൂഖ് കോളജ് ഫോസ പൂര്‍വ്വവിദ്യാര്‍ഥി കൂട്ടായ്മ സംഗമം സംഘടിപ്പിച്ചു

> **Lead Summary:** കൊടുവള്ളി: ഫാറൂഖ് കോളജ് പൂര്‍വ്വ വിദ്യാര്‍ഥികളുടെ കൂട്ടായ്മയായ ഫോസയുടെ താമരശ്ശേരി ചാപ്റ്ററിന്റെ സംഗമം കൊടുവള്ളിയില്‍ സംഘടിപ്പിച്ചു.

## Article Content

കൊടുവള്ളി: ഫാറൂഖ് കോളജ് പൂര്‍വ്വ വിദ്യാര്‍ഥികളുടെ കൂട്ടായ്മയായ ഫോസയുടെ താമരശ്ശേരി ചാപ്റ്ററിന്റെ സംഗമം കൊടുവള്ളിയില്‍ സംഘടിപ്പിച്ചു.

കൊടുവള്ളി, കുന്നമംഗലം, തിരുവമ്പാടി, ബാലുശ്ശേരി എന്നീ നിയോജക മണ്ഡല പരിധിയിലുള്ള ഫാറൂഖ് കോളജ് പൂര്‍വ്വ വിദ്യാര്‍ഥികളാണ് സംഗമത്തില്‍ ഒത്തുചേര്‍ന്നത്.

സംഗമം ഫാറൂഖ് കോളജ് പൂര്‍വ്വ വിദ്യാര്‍ഥികൂടിയായ എംഎല്‍എ പിടിഎ റഹീം ഉദ്ഘാടനം ചെയ്തു. ഫോസ താമരശ്ശേരി ചാപ്റ്റര്‍ പ്രസിഡന്റ് ആര്‍.കെ. ഷാഫി അധ്യക്ഷത വഹിച്ചു.

16ന് ഫാറൂഖ് കോളജില്‍ നടക്കുന്ന ഗ്‌ളോബല്‍ അലുംനി മീറ്റില്‍ സജീവമായി പങ്കെടുക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു. ഫാറൂഖ് കോളജ് വൈസ് പ്രിന്‍സിപ്പലായി നിയമിതനായ ചാപ്റ്റര്‍ രക്ഷാധികാരി ഡോ. ഇ.കെ സാജിദിനെയും ബേസ് ബോള്‍ ഇന്ത്യന്‍ ടീം അംഗമായ സന ജിന്‍സിയയെയും ഫോസ താമരശ്ശേരി ചാപ്റ്ററിന്റെ മുതിര്‍ന്ന അംഗങ്ങളെയും ചടങ്ങില്‍ ആദരിച്ചു.

അഹമ്മദ്കുട്ടി ഉണ്ണികുളം ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി ഷംസീര്‍ ഷാന്‍, വൈസ് പ്രസിഡന്റ് എം. നസീഫ്, കോതൂര്‍ മുഹമ്മദ്, ഒ.കെ. മുഹമ്മദലി, എ.കെ. ഖാദര്‍, ഫാത്തിമ മുത്തമ്പലം, ഷാഫി ഗുരുക്കള്‍, സി.ടി. ഹാരിസ്, ഇ.സി. ഇഖ്ബാല്‍, എന്‍.കെ. മുഹമ്മദലി എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/130187/farooq-college-fosa-alumni-association-meet-organized-at-koduvally)