---
title: "#treatment | ആന്‍സിയ്ക്കായി നാടൊരുമിക്കുന്നു"
english_title: " joins hands for Annecy"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/130200/joins-hands-for-annecy"
published_at: "2023-07-14T12:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b0f6d38a3e3_ancy_logo.jpg"
keywords: []
---

# #treatment | ആന്‍സിയ്ക്കായി നാടൊരുമിക്കുന്നു

> **Lead Summary:** **അത്തോളി**: ഉള്ളിയേരി ഗ്രാമപഞ്ചായത്തിലെ പതിനെട്ടാം വാര്‍ഡില്‍ താമസിക്കുന്ന ആന്‍സി കൃഷ്ണ ഗുരുതരമായ വൃക്കരോഗം ബാധിച്ച് ചികിത്സയിലാണ്. വൃക്ക രോഗത്തോടൊപ്പം കടുത്ത പ്രമേഹവും ഹൃദയ സംബന്ധമായ രോഗങ്ങളും പിടികൂടിയ ആന്‍സി ആഴ്ചയില്‍ നാലു തവണ ഡയാലിസിസിന് വിധേയയായികൊണ്ടിരിക്കുകയാണ്.

## Article Content

**അത്തോളി**: ഉള്ളിയേരി ഗ്രാമപഞ്ചായത്തിലെ പതിനെട്ടാം വാര്‍ഡില്‍ താമസിക്കുന്ന ആന്‍സി കൃഷ്ണ ഗുരുതരമായ വൃക്കരോഗം ബാധിച്ച് ചികിത്സയിലാണ്. വൃക്ക രോഗത്തോടൊപ്പം കടുത്ത പ്രമേഹവും ഹൃദയ സംബന്ധമായ രോഗങ്ങളും പിടികൂടിയ ആന്‍സി ആഴ്ചയില്‍ നാലു തവണ ഡയാലിസിസിന് വിധേയയായികൊണ്ടിരിക്കുകയാണ്.

ഈ സാഹചര്യത്തില്‍ ആന്‍സിക്ക് അടിയന്തരമായ വൃക്ക മാറ്റി വെക്കലിലൂടെ മാത്രമെ ജീവിതത്തിലേയ്ക്ക് തിരിച്ച് കൊണ്ടുവരാന്‍ കഴിയുകയുള്ളു. അരീക്കല്‍ പ്രജീഷിന്റെ ഭാര്യയും കുട്ടോത്ത് മീത്തല്‍ കൃഷ്ണന്റെ ഏക മകളുമാണ് ആന്‍സി കൃഷ്ണ.

നിര്‍ദ്ധന കുടുംബാംഗമായ ഇവര്‍ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായങ്ങള്‍ കൊണ്ടാണ് ഇതുവരെ ചികിത്സിച്ചു പോന്നത്. വൃക്ക മാറ്റിവെയ്ക്കുന്നതിനും തുടര്‍ചികിത്സക്കും 10 ലക്ഷം രൂപ ആവശ്യമാണ്.

തുക കണ്ടെത്തുന്നതിന് ജനകീയ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി പഞ്ചായത്തിന്റെ വിവിധ ഇടങ്ങളിലായി ഇന്ന് (വെള്ളിയാഴ്ച) 12 കൗണ്ടറുകളിലൂടെ പണസമാഹരണം നടത്താനുള്ള ശ്രമം നടത്തുന്നുണ്ട്. ബാങ്ക് വിവരങ്ങള്‍ കനറാബാങ്ക് കൊയിലാണ്ടി ശാഖയില്‍ A/C 110129731090 IFSC : CNRB0000837 നമ്പറില്‍ എക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. ഫോണ്‍: 9947817941

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/130200/joins-hands-for-annecy)