---
title: "#MDMA | എംഡിഎംഎയുമായി യുവാവ് കൊയിലാണ്ടിയില്‍ പിടിയില്‍ "
english_title: "Youth arrested with MDMA at Koyilandy"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/130205/youth-arrested-with-mdma-at-koyilandy"
published_at: "2023-07-14T12:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b0f7fb4e168_mDMA_Lg.jpg"
keywords: []
---

# #MDMA | എംഡിഎംഎയുമായി യുവാവ് കൊയിലാണ്ടിയില്‍ പിടിയില്‍ 

> **Lead Summary:** **കൊയിലാണ്ടി: **എംഡിഎംഎയുമായി യുവാവ് പിടിയില്‍. ഇന്ന് പുലര്‍ച്ചെ കോമത്ത്കരയില്‍ വെച്ചാണ് എടക്കുളം കൊല്ലാറുകണ്ടി ശ്രീജിത്തിനെ കൊയിലാണ്ടി പോലീസ് പിടികൂടിയത്. ഇയാളില്‍ നിന്നും 12.40 ഗ്രാം എംഡിഎംഎ പോലീസ് പിടിച്ചെടുത്തു.

## Article Content

**കൊയിലാണ്ടി: **എംഡിഎംഎയുമായി യുവാവ് പിടിയില്‍. ഇന്ന് പുലര്‍ച്ചെ കോമത്ത്കരയില്‍ വെച്ചാണ് എടക്കുളം കൊല്ലാറുകണ്ടി ശ്രീജിത്തിനെ കൊയിലാണ്ടി പോലീസ് പിടികൂടിയത്. ഇയാളില്‍ നിന്നും 12.40 ഗ്രാം എംഡിഎംഎ പോലീസ് പിടിച്ചെടുത്തു.

കൊയിലാണ്ടി സബ് ഇന്‍സ്‌പെക്ടര്‍ അനീഷിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാള്‍ പിടിയിലായത്.kl.56 -X 8112 നമ്പര്‍ ബൈക്കാണ് ഇയാളെ ഉപയോഗിച്ചത്.

കൊയിലാണ്ടി തഹസില്‍ദാരുടെ സാന്നിധ്യത്തിലാണ് ശ്രീജിത്തിനെ വിശദമായ പരിശോധന നടത്തിയത്. തുടര്‍ന്ന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു, പ്രതിയെ ഉടന്‍ കോടതിയില്‍ ഹാജരാക്കും

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/130205/youth-arrested-with-mdma-at-koyilandy)