---
title: "#Mega job fair | വിവിധ മേഖലകളില്‍ തൊഴില്‍ അവസരങ്ങള്‍; കൊയിലാണ്ടിയില്‍ മെഗാ തൊഴില്‍ മേള ജൂലായ് 15ന് "
english_title: "Career opportunities in various fields; Mega job fair at Koyilandy on 15th July"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/130221/career-opportunities-in-various-fields-mega-job-fair-at-koyilandy-on-15th-july"
published_at: "2023-07-14T13:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b10118c1d18_job_fair_LG.jpg"
keywords: []
---

# #Mega job fair | വിവിധ മേഖലകളില്‍ തൊഴില്‍ അവസരങ്ങള്‍; കൊയിലാണ്ടിയില്‍ മെഗാ തൊഴില്‍ മേള ജൂലായ് 15ന് 

> **Lead Summary:** **കൊയിലാണ്ടി:** കൊയിലാണ്ടി നഗരസഭയും കേരള നോളജ് ഇക്കോണമി മിഷനും കുടുംബശ്രീ ജില്ലാ മിഷനും കോണ്‍ഫിഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസും സംയുക്തമായി ജൂലായ് 15 ശനിയാഴ്ച ഉദ്യോഗാര്‍ത്ഥികള്‍ക്കായി മെഗാ തൊഴില്‍ മേള സംഘടിപ്പിക്കുന്നു.

## Article Content

**കൊയിലാണ്ടി:** കൊയിലാണ്ടി നഗരസഭയും കേരള നോളജ് ഇക്കോണമി മിഷനും കുടുംബശ്രീ ജില്ലാ മിഷനും കോണ്‍ഫിഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസും സംയുക്തമായി ജൂലായ് 15 ശനിയാഴ്ച ഉദ്യോഗാര്‍ത്ഥികള്‍ക്കായി മെഗാ തൊഴില്‍ മേള സംഘടിപ്പിക്കുന്നു.

കൊയിലാണ്ടി ടൗണ്‍ ഹാളില്‍ ശനിയാഴ്ച രാവിലെ 9 മണി മുതല്‍ 3 മണി വരെയാണ് തൊഴില്‍ മേള നടക്കുന്നത്. തൊഴില്‍ സഭയുടെ ഭാഗമായി നടത്തുന്ന തൊഴില്‍ മേളയില്‍ 18നും 45നും ഇടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് വിവിധ മേഖലകളിലായി ആയിരത്തില്‍ പരം ഒഴിവുകളിലേക്കായാണ് അവസരമൊരുങ്ങുന്നത്.

തൊഴില്‍ മേളയില്‍ അമ്പതോളം കമ്പനികളും സ്ഥാപനങ്ങളും പങ്കെടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ കേരള സര്‍ക്കാരിന്റെ ഡിഡബ്ലുയു പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്, സ്‌പോട്ട് രജിസ്‌ട്രേഷന്‍ ആവശ്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്കും സൗകര്യം ലഭ്യമാണ്.

തൊഴില്‍ മേള ശനിയാഴ്ച രാവിലെ 10 മണിക്ക് നഗരസഭ ചെയര്‍പേഴ്‌സന്‍ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്യും.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/130221/career-opportunities-in-various-fields-mega-job-fair-at-koyilandy-on-15th-july)