---
title: "#workshop | കുട്ടികള്‍ക്കൊരു പുത്തനുണര്‍വായി അക്ഷജം; ഏകദിന ശില്പശാല സംഘടിപ്പിച്ച് താമരശേരി ജിവിഎച്ച്എസ് യുപി വിഭാഗം"
english_title: "#Akshajam as a new #awakening for #children; A one-day #workshop was #organized by GVHS UP section of #Tamarassery"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/130239/akshajam-as-a-new-awakening-for-children-a-one-day-workshop-was-organized-by-gvhs-up-section-of-tamarassery"
published_at: "2023-07-14T14:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b10b17e7366_silpasala_logo.JPG"
keywords: []
---

# #workshop | കുട്ടികള്‍ക്കൊരു പുത്തനുണര്‍വായി അക്ഷജം; ഏകദിന ശില്പശാല സംഘടിപ്പിച്ച് താമരശേരി ജിവിഎച്ച്എസ് യുപി വിഭാഗം

> **Lead Summary:** **താമരശ്ശേരി**: അക്ഷജം ഏകദിന ശില്പശാല സംഘടിപ്പിച്ച് താമരശേരി ജിവിഎച്ച്എസ് സ്‌കൂള്‍. യുപി വിഭാഗത്തിലെ മുഴുവന്‍ കുട്ടികളെയും ശില്പശാലയില്‍ പങ്കെടുപ്പിച്ചു.

## Article Content

**താമരശ്ശേരി**: അക്ഷജം ഏകദിന ശില്പശാല സംഘടിപ്പിച്ച് താമരശേരി ജിവിഎച്ച്എസ് സ്‌കൂള്‍. യുപി വിഭാഗത്തിലെ മുഴുവന്‍ കുട്ടികളെയും ശില്പശാലയില്‍ പങ്കെടുപ്പിച്ചു.

നിത്യേനയുള്ള പഠനരീതികളില്‍ നിന്നും വ്യത്യസ്തമായ അനുഭവമാണ് ശില്‍പശാലകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നത്. ശില്പശാല കൊടുവള്ളി ബിആര്‍സി ബിപിഒ സി. മെഹറലി ഉദ്ഘാടനം ചെയ്തു.പ്രധാനാധ്യാപിക ഗീതാമണി അധ്യക്ഷത വഹിച്ചു.

വത്സലകുമാരി (കഥാരചന), റസാഖ് മലോറം (കവിതാരചന), സുരേന്ദ്രന്‍ (നാടന്‍പാട്ട്), മനോമോഹനന്‍ (ശാസ്ത്രകുടുക്ക) സഹദേവന്‍ (ഗണിതംമധുരം), വിനോദ് പാലങ്ങാട് (അഭിനയം), ദേവദാസ് പൈമ്പാശേരി (ചിത്രരചന), വിനോദ് (ഈസി ഇംഗ്ലീഷ്), ഷീജ (പ്രവൃത്തിപരിചയം) എന്നിവര്‍ ശില്പശാലയിലെ വിവിധ മേഖലകള്‍ക്ക് നേതൃത്വം നല്‍കി.

ശില്‍പശാല വിദ്യാര്‍ത്ഥികള്‍ക്ക് ആവേശഭരിതമായി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/130239/akshajam-as-a-new-awakening-for-children-a-one-day-workshop-was-organized-by-gvhs-up-section-of-tamarassery)