---
title: "#koyilandy | മാലിന്യമുക്തം നവകേരളം; മോണിറ്ററിംഗ് സമിതി യോഗം ചേര്‍ന്നു "
english_title: "Garbage-free New Kerala; The monitoring committee met at koyilandy town hall"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/130249/garbage-free-new-kerala-the-monitoring-committee-met-at-koyilandy-town-hall"
published_at: "2023-07-14T14:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b10fcb2fd34_haritha_karma_LG.jpg"
keywords: []
---

# #koyilandy | മാലിന്യമുക്തം നവകേരളം; മോണിറ്ററിംഗ് സമിതി യോഗം ചേര്‍ന്നു 

> **Lead Summary:** **കൊയിലാണ്ടി: **മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി കൊയിലാണ്ടി നിയോജക മണ്ഡലം മോണിറ്ററിംഗ് സമിതി യോഗം ചേര്‍ന്നു. നഗരസഭ ടൗണ്‍ഹാളില്‍ ചേര്‍ന്ന യോഗം കാനത്തില്‍ ജമീല എംഎല്‍എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് ചടങ്ങിന് അധ്യക്ഷത വഹിച്ചു.

## Article Content

**കൊയിലാണ്ടി: **മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി കൊയിലാണ്ടി നിയോജക മണ്ഡലം മോണിറ്ററിംഗ് സമിതി യോഗം ചേര്‍ന്നു. നഗരസഭ ടൗണ്‍ഹാളില്‍ ചേര്‍ന്ന യോഗം കാനത്തില്‍ ജമീല എംഎല്‍എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് ചടങ്ങിന് അധ്യക്ഷത വഹിച്ചു.

നിയോജക മണ്ഡലത്തിലെ നഗരസഭകളിലും പഞ്ചായത്തുകളിലും മുഴുവന്‍ വീടുകളിലും സ്ഥാപനങ്ങളിലും 2024 മാര്‍ച്ച് 31 ന് മുമ്പ് ഉറവിടമാലിന്യ സംസ്‌കരണ സംവിധാനം ഏര്‍പ്പെടുത്തുന്നതിനും വലിച്ചെറിയല്‍ മുക്ത നിയോജകമണ്ഡലം പ്രഖ്യാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും എംഎല്‍എ പറഞ്ഞു.

യോഗത്തില്‍ പയ്യോളി നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.പി. ഫാത്തിമ, ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍, തിക്കോടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാമചന്ദ്രന്‍ കുയ്യണ്ടി, ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. വേണു,

മൂടാടി ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.കെ. ഭാസ്‌കരന്‍, കൊയിലാണ്ടി നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സി. പ്രജില, നഗരസഭ സെക്രട്ടറി ഇന്ദു എസ് ശങ്കരി, നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എ.പി. സുരേഷ്, ഇന്റേണല്‍ വിജിലന്‍സ് ഓഫീസര്‍ സതീഷ് എന്നിവര്‍സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/130249/garbage-free-new-kerala-the-monitoring-committee-met-at-koyilandy-town-hall)