---
title: "#fecilitate | 'വിജയോത്സവം 2023' അണ്‍ എയ്ഡഡ് സ്‌കൂളുകളെ അനുമോദിക്കല്‍ ചടങ്ങ് സംഘടിപ്പിക്കുന്നു"
english_title: "#'Vijayotsavam 2023' #organizes #felicitation #ceremony for #unaided #schools"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/130260/vijayotsavam-2023-organizes-felicitation-ceremony-for-unaided-schools"
published_at: "2023-07-14T15:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b11ab3d7899_vijayolsavam_logo.jpg"
keywords: []
---

# #fecilitate | 'വിജയോത്സവം 2023' അണ്‍ എയ്ഡഡ് സ്‌കൂളുകളെ അനുമോദിക്കല്‍ ചടങ്ങ് സംഘടിപ്പിക്കുന്നു

> **Lead Summary:** **കോഴിക്കോട്**: കോഴിക്കോട് ജില്ലയിലെ അണ്‍ എയ്ഡഡ് സ്‌കൂളുകളെ അനുമോദിക്കല്‍ സംഘടിപ്പിക്കുന്നു.

## Article Content

**കോഴിക്കോട്**: കോഴിക്കോട് ജില്ലയിലെ അണ്‍ എയ്ഡഡ് സ്‌കൂളുകളെ അനുമോദിക്കല്‍ സംഘടിപ്പിക്കുന്നു.

നാളെ (15.7.2023) കോഴിക്കോട് ബീച്ച് ശ്രീ ഗുജറാത്തി ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വച്ച് കേരള റകഗ്‌നൈസ്ഡ് സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ (കെആര്‍എസ്എംഎ) നടക്കുന്ന ചടങ്ങ് എംഎല്‍എ തോട്ടത്തില്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.

'വിജയോത്സവം 2023' അനുമോദന സഭയില്‍ ജില്ലയിലെ 50 ല്‍ അധികം സ്‌കൂളുകള്‍ പങ്കെടുക്കും. ജില്ലാ പ്രസിഡന്റ് ഡോ.എസ് വിക്രമന്‍ അദ്ധ്യക്ഷത വഹിക്കും.

2023 സെപ്തംബര്‍ മാസം നടത്തുന്ന ഫുട്ബാള്‍ ടൂര്‍ണമെന്റിന്റെ ലോഗോ സംസ്ഥാന സ്‌പോട്‌സ് കൗണ്‍സില്‍ മുന്‍ ചെയര്‍മാന്‍ ടി.പി.ദാസന്‍ പ്രകാശനം ചെയ്യും. ഹര്‍ഷാദ് എം.ഷാ ലോഗോ ഏറ്റുവാങ്ങും.

മുഖ്യാതിഥികളായി അഡീഷണര്‍ ഡി.പി.ഐ .ഗിരീഷ് ചോലയില്‍, കോഴിക്കോട് ഡി.സി.ഇ. മനോജ് കുമാര്‍ സി. എന്നിവര്‍ പങ്കെടുക്കും. കെആര്‍എസ്എംഎ സംസ്ഥാന ജനറല്‍ സെക്രട്ടറി മുജീബ് പൂളക്കല്‍ മുഖ്യഭാഷണം നടത്തും.

ഡോ. എന്‍.പി.ഹാഫീസ് മുഹമ്മദ് മാനേജ്‌മെന്റ് എംപവര്‍മെന്റ് ക്ലാസ് നടത്തും. ആര്‍ട്ടിഫിഷ്യന്‍ ഇന്റലിജന്‍സ് പ്രസന്റേഷന്‍, കോഡ് & റോബോ സി.ഇ.ഒ. രജനീഷ് നടത്തും.

ചടങ്ങില്‍ വെച്ച് ദേശീയ തലത്തില്‍ റഗ്ബി മത്സരത്തില്‍ കേരളത്തെ പ്രതിനിധീകരിച്ച് മൂന്നാം സ്ഥാനത്തിന് അര്‍ഹനായ മാവൂര്‍ ക്രസന്റ് പബ്‌ളിക് സ്‌കൂള്‍ വിദ്യാര്‍ത്ഥി ആസിഫ് അഹമ്മദിനെ ഉപഹാരം നല്‍കി ആദരിക്കും. നാസര്‍ പനമരം, വിമല ജയരാജ് എന്നിവര്‍ ആശംസകള്‍ നേരും.

യോഗത്തില്‍ ജനറല്‍ സെക്രട്ടറി പ്രൊഫ. മുഹമ്മദ് ബഷീര്‍ മണലൊടി സ്വാഗതം പറയും. ടി.പി. മുനീര്‍ കൃതജ്ഞത രേഖപ്പെടുത്തും.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/130260/vijayotsavam-2023-organizes-felicitation-ceremony-for-unaided-schools)