---
title: "#drowning | കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ടു; വയോധികയെ മണിക്കൂറുകള്‍ക്ക് ശേഷം രക്ഷപ്പെടുത്തി "
english_title: "#Drowning while bathing; The #elderly woman was #rescued hours later"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/130289/drowning-while-bathing-the-elderly-woman-was-rescued-hours-later"
published_at: "2023-07-14T16:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b12ece678e5_puzha_logo.jpg"
keywords: []
---

# #drowning | കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ടു; വയോധികയെ മണിക്കൂറുകള്‍ക്ക് ശേഷം രക്ഷപ്പെടുത്തി 

> **Lead Summary:** **പൂനൂര്‍**: കട്ടിപ്പാറയില്‍ പുഴയില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട വയോധികയെ രക്ഷപ്പെടുത്തി. ഒഴുക്കില്‍പ്പെട്ട് മണിക്കൂറുകള്‍ക്ക് ശേഷമാണ് രക്ഷാപ്രവര്‍ത്തനം ഫലം കണ്ടത്.

## Article Content

**പൂനൂര്‍**: കട്ടിപ്പാറയില്‍ പുഴയില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട വയോധികയെ രക്ഷപ്പെടുത്തി. ഒഴുക്കില്‍പ്പെട്ട് മണിക്കൂറുകള്‍ക്ക് ശേഷമാണ് രക്ഷാപ്രവര്‍ത്തനം ഫലം കണ്ടത്.

വ്യാഴാഴ്ച്ച വൈകുന്നേരത്തോടെയാണ് സംഭവം. കട്ടിപ്പാറ കടുവാകുന്ന് കമലാക്ഷിയെയാണ് പൂനൂര്‍ പുഴയില്‍ കടുവാകുന്ന് ആനക്കയം ഭാഗത്തായി ഒഴുക്കില്‍പ്പെട്ട് കാണാതായത്.

നരിക്കുനി ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് മണിക്കൂറുകള്‍ തിരച്ചില്‍ നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായിരുന്നില്ല. പിന്നീട് ഇന്ന് രാവിലെ നടത്തിയ തിരച്ചിലിലാണ് ഇവരെ 200 മീറ്ററോളം താഴെ പുഴക്ക് നടുവിലെ പാറയില്‍ പിടിച്ചിരിക്കുന്ന നിലയില്‍ കണ്ടെത്തിയത്.

സ്റ്റേഷന്‍ ഓഫീസര്‍ ജാഫര്‍ സാദിഖ്, ഉദ്യോഗസ്ഥരായ ഗണേശന്‍, ടി.സി റാഷിദ്, എം.വി അരുണ്‍, മുഹമ്മദ് ഷാഫി, സജിത്, പ്രിയദര്‍ശന്‍, കേരളന്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/130289/drowning-while-bathing-the-elderly-woman-was-rescued-hours-later)