---
title: "#accident | ജലജീവന്‍ പദ്ധതിയ്ക്കായി എടുത്ത കുഴിയില്‍ വീണത് സിമന്റ്‌ലോഡുമായി വന്ന ലോറി"
english_title: "#lorry carrying a #load of #cement #fell into the #pit taken for the #Jaljivan #project"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/130453/lorry-carrying-a-load-of-cement-fell-into-the-pit-taken-for-the-jaljivan-project"
published_at: "2023-07-15T10:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b22a06ba360_accident_logo.jpg"
keywords: []
---

# #accident | ജലജീവന്‍ പദ്ധതിയ്ക്കായി എടുത്ത കുഴിയില്‍ വീണത് സിമന്റ്‌ലോഡുമായി വന്ന ലോറി

> **Lead Summary:** **ബാലുശ്ശേരി**: വാകയാട് അങ്ങാടിയില്‍ സിമന്റ്‌ലോഡുമായി വന്ന 16 വീല്‍ ലോറി ജലജീവന്‍ പദ്ധതിയ്ക്കായി എടുത്ത കുഴിയില്‍ താഴ്ന്നു. കഴിഞ്ഞ ദിവസം രാവിലെ ലോഡുമായി വന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്.

## Article Content

**ബാലുശ്ശേരി**: വാകയാട് അങ്ങാടിയില്‍ സിമന്റ്‌ലോഡുമായി വന്ന 16 വീല്‍ ലോറി ജലജീവന്‍ പദ്ധതിയ്ക്കായി എടുത്ത കുഴിയില്‍ താഴ്ന്നു. കഴിഞ്ഞ ദിവസം രാവിലെ ലോഡുമായി വന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്.

ലോറിയുടെ മുന്‍ഭാഗം നടുവണ്ണൂര്‍-വാകയാട് ബാലുശേരി റോഡിലേക്കായി നിന്നതിനാല്‍ ഈ റൂട്ടിലെ ഗതാഗതം ഉച്ചവരെ തടസ്സപ്പെട്ടു. ഒന്‍പതോളം ബസ്സുകള്‍ സര്‍വ്വീസ് നടത്തുന്ന റൂട്ടായതിനാല്‍ രാവിലെ മുതല്‍ ബസ് സര്‍വ്വീസ് നിലച്ചു.

വിദ്യാര്‍ത്ഥികള്‍ക്കും രാവിലെ ജോലിയ്ക്കായി വിവിധയിടങ്ങളില്‍ എത്തേണ്ടവര്‍ക്കും വാഹനമില്ലാത്തതിനാല്‍ ബുദ്ധിമുട്ട് നേരിട്ടു. ഉച്ചയോടെ സിമന്റ് മറ്റൊരു വാഹനത്തില്‍ കയറ്റിയതിനുശേഷം ക്രെയിന്‍ ഉപയോഗിച്ചാണ് ചളിയില്‍ താഴ്ന്നുപോയ ലോറി പുറത്തെടുത്തത്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/130453/lorry-carrying-a-load-of-cement-fell-into-the-pit-taken-for-the-jaljivan-project)