---
title: "#election | അത്തോളി പഞ്ചായത്ത് പ്രസിഡന്റായി ഇനി ബിന്ദു രാജന്‍"
english_title: "Bindu Rajan is now the #President of #Atholi #Panchayat"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/130473/bindu-rajan-is-now-the-president-of-atholi-panchayat"
published_at: "2023-07-15T11:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b2461fd1fe7_election_logo_1111.jpg"
keywords: []
---

# #election | അത്തോളി പഞ്ചായത്ത് പ്രസിഡന്റായി ഇനി ബിന്ദു രാജന്‍

> **Lead Summary:** **അത്തോളി**: അത്തോളി പഞ്ചായത്ത് പ്രസിഡന്റായി ബിന്ദുരാജന്‍ സത്യപ്രതിജ്ഞ ചെയ്തു. ബോര്‍ഡ് മീറ്റിങ്ങില്‍ 11 വോട്ടുകള്‍ നേടിയാണ് ബിന്ദുരാജന്‍ വിജയിയായി തെരഞ്ഞെടുക്കപ്പെട്ടത്. സിപിഎമ്മി ലെ ശകുന്തളക്ക് 5 വോട്ടുകള്‍ ലഭിച്ചു.

## Article Content

**അത്തോളി**: അത്തോളി പഞ്ചായത്ത് പ്രസിഡന്റായി ബിന്ദുരാജന്‍ സത്യപ്രതിജ്ഞ ചെയ്തു. ബോര്‍ഡ് മീറ്റിങ്ങില്‍ 11 വോട്ടുകള്‍ നേടിയാണ് ബിന്ദുരാജന്‍ വിജയിയായി തെരഞ്ഞെടുക്കപ്പെട്ടത്. സിപിഎമ്മി ലെ ശകുന്തളക്ക് 5 വോട്ടുകള്‍ ലഭിച്ചു.

യുഡിഎഫിന്റെ ഒരു വോട്ടും ശകുന്തളക്ക് ലഭിച്ചിരുന്നു. എന്നാല്‍ ഇത് അബദ്ധത്തില്‍ പറ്റിയതാണെന്ന് യുഡിഎഫ് അറിയിച്ചു. പഞ്ചായത്ത് ഹാളില്‍ നടന്ന അനുമോദന ചടങ്ങില്‍ മുന്‍പ്രസിഡന്റ് ഷീബ രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡന്റ് സന്ദീപ്കുമാര്‍, സുനീഷ് നടുവിലയില്‍, എ.എം. സരിത, എ.എം. വേലായുധന്‍, വി.കെ. രമേശ് ബാബു, സാജിത് കോറോത്ത്, ടി.പി. ജയചന്ദ്രന്‍, പി. അജിത് കുമാര്‍, എം.സി. ഉമ്മര്‍, ജയ്‌സല്‍ അത്തോളി എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/130473/bindu-rajan-is-now-the-president-of-atholi-panchayat)