---
title: "#commemoration | ഓര്‍മ്മകളിലെ നമ്പൂതിരി; ആര്‍ട്ടിസ്റ്റ് നമ്പൂതിരി അനുസ്മരണം സംഘടിപ്പിച്ചു"
english_title: "#Namboodiri in #memories;  #organized #Artist #Namboothiri #commemoration"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/130488/namboodiri-in-memories-organized-artist-namboothiri-commemoration"
published_at: "2023-07-15T11:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b23d19caf84_artist_namboothiri_logo.JPG"
keywords: []
---

# #commemoration | ഓര്‍മ്മകളിലെ നമ്പൂതിരി; ആര്‍ട്ടിസ്റ്റ് നമ്പൂതിരി അനുസ്മരണം സംഘടിപ്പിച്ചു

> **Lead Summary:** **നടുവണ്ണൂര്‍**: വരികളെ വരകളില്‍ ആവാഹിച്ച വിഖ്യാത ചിത്രകാരന്‍ ആര്‍ട്ടിസ്റ്റ് നമ്പൂതിരി അനുസ്മരണം സംഘടിപ്പിച്ചു. നടുവണ്ണൂര്‍ ഗവ. ഹയര്‍സെക്കന്ററി സ്‌കൂള്‍ മഴവില്‍ കലാകൂട്ടായ്മയുടെ ദൃശ്യകലാവിഭാഗമായ മഴവില്‍ചന്തത്തിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

## Article Content

**നടുവണ്ണൂര്‍**: വരികളെ വരകളില്‍ ആവാഹിച്ച വിഖ്യാത ചിത്രകാരന്‍ ആര്‍ട്ടിസ്റ്റ് നമ്പൂതിരി അനുസ്മരണം സംഘടിപ്പിച്ചു. നടുവണ്ണൂര്‍ ഗവ. ഹയര്‍സെക്കന്ററി സ്‌കൂള്‍ മഴവില്‍ കലാകൂട്ടായ്മയുടെ ദൃശ്യകലാവിഭാഗമായ മഴവില്‍ചന്തത്തിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

അനുസ്മരണ ഉദ്ഘാടനം മേപ്പയൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ചിത്രകലാ അധ്യാപകന്‍ ആര്‍ട്ടിസ്റ്റ് റഹ്‌മാന്‍ കൊഴുക്കല്ലൂര്‍ നിര്‍വ്വഹിച്ചു. കഥാപാത്ര ചിത്രീകരണത്തിന്റെ വേറിട്ട വഴികള്‍ ഉദാഹരണ സഹിതം അദ്ദേഹം വിദ്യാര്‍ത്ഥികള്‍ക്ക് പകര്‍ന്ന് നല്‍കി.

ചടങ്ങില്‍ പിടിഎ പ്രസിഡന്റ് സത്യന്‍ കുളിയാപ്പൊയില്‍ അധ്യക്ഷത വഹിച്ചു. മലയാളഭാഷയുടെ ചിത്രവിന്യാസം നമ്പൂതിരി ചിത്രങ്ങളില്‍ എന്ന വിഷയത്തില്‍ ദിലീപ് കീഴൂര്‍ സംസാരിച്ചു.

സ്റ്റാഫ് സെക്രട്ടറി ടി.എം സുരേഷ് ബാബു, വി.സി. സാജിദ് നൊച്ചാട് എന്നിവര്‍ അനുസ്മരണ ഭാഷണം നടത്തി. മഴവില്‍ കലാകൂട്ടായ്മ ജനറല്‍ കോഡിനേറ്റര്‍ കെ.സി. രാജീവന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ മഴവില്‍ചന്തം കോഡിനേറ്റര്‍ ശ്രീജേഷ് ശ്രീതിലകം നന്ദി പറഞ്ഞു

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/130488/namboodiri-in-memories-organized-artist-namboothiri-commemoration)