---
title: "#fundtransfer | ലിഡറാസ്‌ഗോ; എക്‌സിക്യൂട്ടീവ് ക്യാമ്പ് ഫണ്ട് കൈാമാറ്റം സംഘടിപ്പിച്ചു"
english_title: "#liderasgo; The #Executive #Camp #fund #transfer #organized"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/130493/liderasgo-the-executive-camp-fund-transfer-organized"
published_at: "2023-07-15T12:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b2420657fb8_fund_logo.JPG"
keywords: []
---

# #fundtransfer | ലിഡറാസ്‌ഗോ; എക്‌സിക്യൂട്ടീവ് ക്യാമ്പ് ഫണ്ട് കൈാമാറ്റം സംഘടിപ്പിച്ചു

> **Lead Summary:** **നന്തി**: സംഘടനാ ശാക്തീകരണത്തിന്റെ ഭാഗമായി മൂടാടി പഞ്ചായത്ത് വനിതാലീഗ് നടത്തുന്ന ലിഡറാസ്‌ഗോ എക്‌സിക്യൂട്ടീവ് ക്യാമ്പിന് വേണ്ടിയുള്ള ദുബൈ കെഎംസിസി മൂടാടി പഞ്ചായത്ത് കമ്മിറ്റിയുടെ ഫണ്ട് പ്രസിഡന്റ് വി.കെ.കെ. റാഷിദ് കൈമാറി.

## Article Content

**നന്തി**: സംഘടനാ ശാക്തീകരണത്തിന്റെ ഭാഗമായി മൂടാടി പഞ്ചായത്ത് വനിതാലീഗ് നടത്തുന്ന ലിഡറാസ്‌ഗോ എക്‌സിക്യൂട്ടീവ് ക്യാമ്പിന് വേണ്ടിയുള്ള ദുബൈ കെഎംസിസി മൂടാടി പഞ്ചായത്ത് കമ്മിറ്റിയുടെ ഫണ്ട് പ്രസിഡന്റ് വി.കെ.കെ. റാഷിദ് കൈമാറി.

മൂടാടി പഞ്ചയാത്ത് വനിതാ ലീഗ് പ്രസിഡന്റ് ഫൗസിയ, ജനറല്‍ സെക്രട്ടറി സുനീത, ട്രെഷറര്‍ സീനത്ത് കാരുണ്യ എന്നിവര്‍ ചേര്‍ന്ന് ഫണ്ട് ഏറ്റുവാങ്ങി.

ദുബൈ കെഎംസിസി കോഴിക്കോട് ജില്ലാ സെക്രട്ടറി വി.കെ.കെ റിയാസ്, കെഎംസിസി മണ്ഡലം സെക്രട്ടറി ജാഫര്‍ നിലയെടുത്ത്, കെഎംസിസി പഞ്ചായത്ത് സെക്രട്ടറി ഹാരിസ് തൈക്കണ്ടി, കെ.എം.സി.സി. പഞ്ചായത്ത് കോഡിനേറ്റര്‍ കെ.പി. മൂസ, വി.കെ.കെ ഉമ്മര്‍, വി.കെ. ഇസ്മയില്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/130493/liderasgo-the-executive-camp-fund-transfer-organized)