---
title: "#accident | കായണ്ണ മെട്ടന്തറ ജംഗ്ഷനില്‍ പൊലീസ് ജീപ്പ് ജീപ്പ് അപകടത്തില്‍ പെട്ടു"
english_title: "#Police jeep #overturned #accident at #Kayanna #Metanthara Junction."
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/130505/police-jeep-overturned-accident-at-kayanna-metanthara-junction"
published_at: "2023-07-15T12:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b247cd43da1_kayanna_LOGO.jpg"
keywords: []
---

# #accident | കായണ്ണ മെട്ടന്തറ ജംഗ്ഷനില്‍ പൊലീസ് ജീപ്പ് ജീപ്പ് അപകടത്തില്‍ പെട്ടു

> **Lead Summary:** **കായണ്ണ**: കായണ്ണ മെട്ടന്തറ ജംഗ്ഷനില്‍ പൊലീസ് ജീപ്പ് ജീപ്പ് അപകടത്തില്‍ പെട്ടു. പേരാമ്പ്ര സ്റ്റേഷനിലെ പൊലീസ് ജീപ്പാണ് അപകടത്തില്‍ പെട്ടത്. ഇന്ന് 11.30 കൂടിയാണ് അപകടം നടന്നത്.

## Article Content

**കായണ്ണ**: കായണ്ണ മെട്ടന്തറ ജംഗ്ഷനില്‍ പൊലീസ് ജീപ്പ് ജീപ്പ് അപകടത്തില്‍ പെട്ടു. പേരാമ്പ്ര സ്റ്റേഷനിലെ പൊലീസ് ജീപ്പാണ് അപകടത്തില്‍ പെട്ടത്. ഇന്ന് 11.30 കൂടിയാണ് അപകടം നടന്നത്.

കായണ്ണ മൊട്ടന്തറ ഗവ: ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ റോഡില്‍ നിന്നും മൊട്ടന്തറ അങ്ങാടിയിലേക്കുള്ള ഇറക്കത്തിലാണ് ജീപ്പ് മറിഞ്ഞത്. വാഹനത്തിന്റെ നിയന്ത്രണം വിട്ടതാണ്  അപകട കാരണമെന്ന് കരുതുന്നു.

എസ്ഐ അടക്കം നാലുപേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. പേരാമ്പ്ര പൊലീസ് സബ്ബ് ഇന്‍സ്പക്ടര്‍ കെ. ജിതിന്‍ വാസ് (32), ഹോംഗാര്‍ഡ് കൃഷ്ണന്‍ ( 52 ) , അനുരൂപ് (37), ദില്‍ ഷാദ് (37) എന്നിവര്‍ക്കാണ് പരുക്കേറ്റത്.

ഇവരെ പേരാമ്പ്ര ഇഎംഎസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/130505/police-jeep-overturned-accident-at-kayanna-metanthara-junction)