---
title: "എന്‍എന്‍ കക്കാട് ജന്മദിനത്തില്‍ ഉദയ ഗ്രന്ഥശാല പ്രവര്‍ത്തകര്‍ കക്കാട്ടില്ലത്തേക്ക് സാഹിത്യ തീര്‍ത്ഥയാത്ര സംഘടിപ്പിച്ചു."
english_title: "On the #birthday of #NNKakkad, Udaya #Library #workers organized a #literary #pilgrimage to Kakkad."
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/130535/on-the-birthday-of-nnkakkad-udaya-library-workers-organized-a-literary-pilgrimage-to-kakkad"
published_at: "2023-07-15T14:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b25b52c8572_janmadil.jpg"
keywords: []
---

# എന്‍എന്‍ കക്കാട് ജന്മദിനത്തില്‍ ഉദയ ഗ്രന്ഥശാല പ്രവര്‍ത്തകര്‍ കക്കാട്ടില്ലത്തേക്ക് സാഹിത്യ തീര്‍ത്ഥയാത്ര സംഘടിപ്പിച്ചു.

> **Lead Summary:** **കായണ്ണ**: എന്‍എന്‍ കക്കാട് ജന്മദിനത്തില്‍ ഉദയ ഗ്രന്ഥശാല പ്രവര്‍ത്തകര്‍ കക്കാട്ടില്ലത്തേക്ക് സാഹിത്യ തീര്‍ത്ഥയാത്ര സംഘടിപ്പിച്ചു.

## Article Content

**കായണ്ണ**: എന്‍എന്‍ കക്കാട് ജന്മദിനത്തില്‍ ഉദയ ഗ്രന്ഥശാല പ്രവര്‍ത്തകര്‍ കക്കാട്ടില്ലത്തേക്ക് സാഹിത്യ തീര്‍ത്ഥയാത്ര സംഘടിപ്പിച്ചു.

കക്കാടിന്റെ ബാല്യകാല ഓര്‍മ്മകളും അദേഹത്തിന്റെ തൂലികയെയും, ചിത്രകലയെയും കുറിച്ച് അദ്ദേഹത്തിന്റെ ജ്യേഷ്ഠ സഹോദരന്‍ നാരായണന്‍ നമ്പൂതിരി സംവദിച്ചു.

ജയപ്രകാശ് കായണ്ണ അധ്യക്ഷത വഹിച്ച ചടങ്ങില്‍ നാരായണന്‍ നമ്പൂതിരിയെ പൊന്നാടയണിയിച്ച് ആദരിച്ചു. എന്‍.വി. ബാലകൃഷ്ണന്‍ സഫലമീയാത്ര കവിത ആലപിച്ചു.

ലൈബ്രറിയന്‍ ടി.കെ ശ്രീജിഷ സംസാരിച്ചു. കെ.കെ ശിവദാസന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ രന്യ മനില്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/130535/on-the-birthday-of-nnkakkad-udaya-library-workers-organized-a-literary-pilgrimage-to-kakkad)