---
title: "#chingapuram | ചിങ്ങപുരം സികെജി മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ളിലെ പ്ലസ് ടു ഉന്നത വിജയികളെ അനുമോദിച്ചു "
english_title: "Plus Two toppers felicitated at CKG Memorial Higher Secondary School, Chingapuram"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/130712/plus-two-toppers-felicitated-at-ckg-memorial-higher-secondary-school-chingapuram"
published_at: "2023-07-16T07:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b34b6208d88_chingapuram_LG.jpg"
keywords: []
---

# #chingapuram | ചിങ്ങപുരം സികെജി മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ളിലെ പ്ലസ് ടു ഉന്നത വിജയികളെ അനുമോദിച്ചു 

> **Lead Summary:** നന്തി ബസാർ**: **ചിങ്ങപുരം സികെജി മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ളിലെ പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള അനുമോദനവും ഈ വര്‍ഷത്തെ വിജയോത്സവം പരിപാടിയും നടന്നു. അനുമോദന സദസ്സ് മൂടാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു.

## Article Content

നന്തി ബസാർ**: **ചിങ്ങപുരം സികെജി മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ളിലെ പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള അനുമോദനവും ഈ വര്‍ഷത്തെ വിജയോത്സവം പരിപാടിയും നടന്നു. അനുമോദന സദസ്സ് മൂടാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു.

പിടിഎ പ്രസിഡന്റ് അച്യുതന്‍ ആളാങ്ങാരി അധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി. ശ്യാമള സ്വാഗതം പറഞ്ഞു. ശക്തി സിംഗ് ആര്യ ഐപിഎസ് കുട്ടികള്‍ക്കുള്ള മോട്ടിവേഷന്‍ ക്ലാസും മൊമെന്റോ വിതരണം നടത്തി. വിജയോത്സവം ഉദ്ഘാടനം ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് ഡോക്ടര്‍ പി.കെ. ഷാജി നിര്‍വഹിച്ചു.

കഴിഞ്ഞ വര്‍ഷത്തെ മികച്ച ചടട യൂണിറ്റ് ആയി തെരെഞ്ഞെടുത്ത സ്‌കൂള്‍ യൂണിറ്റിന്റെ പ്രോഗ്രാം ഓഫീസര്‍ ദീപയെ ആദരിച്ചു. കൂടാതെ രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള അവാര്‍ഡ് ലഭിച്ച പൂര്‍വ വിദ്യാര്‍ത്ഥി മുഹമ്മദ് മുഹ്‌സിന്റെ സ്മരണാര്‍ത്ഥം കുടുംബവും സഹപാഠികളും ഏര്‍പ്പെടുത്തിയ മോമെന്റൊയും ക്യാഷ് അവാര്‍ഡുകളും വിതരണം ചെയ്തു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/130712/plus-two-toppers-felicitated-at-ckg-memorial-higher-secondary-school-chingapuram)