---
title: "#bjp | നെഗറ്റീവ് പ്രചാരണത്തിന്റെ പ്രഭവ കേന്ദ്രമായി കേരളം മാറിയെന്ന് കെ സുരേന്ദ്രന്‍ "
english_title: "K Surendran say that Kerala has become the epicenter of negative propaganda"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/130840/k-surendran-say-that-kerala-has-become-the-epicenter-of-negative-propaganda"
published_at: "2023-07-16T14:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b3b6663d704_BJP_LG.jpg"
keywords: []
---

# #bjp | നെഗറ്റീവ് പ്രചാരണത്തിന്റെ പ്രഭവ കേന്ദ്രമായി കേരളം മാറിയെന്ന് കെ സുരേന്ദ്രന്‍ 

> **Lead Summary:** **ബാലുശ്ശേരി: **സംഘപരിവാര്‍ സംഘടനകളെ തകര്‍ക്കാന്‍ നടക്കുന്ന നെഗറ്റീവ് പ്രചാരണത്തിന്റെ പ്രഭവ കേന്ദ്രമായി കേരളം മാറിയിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ പറഞ്ഞു. കെ.കെ രാജന്‍ സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ബാലുശ്ശേരി കണ്ണങ്കോട്ട് നടന്ന യുവമോര്‍ച്ച മുന്‍ ജില്ലാ പ്രസിഡന്റായിരുന്ന കെ.കെ രാജന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**ബാലുശ്ശേരി: **സംഘപരിവാര്‍ സംഘടനകളെ തകര്‍ക്കാന്‍ നടക്കുന്ന നെഗറ്റീവ് പ്രചാരണത്തിന്റെ പ്രഭവ കേന്ദ്രമായി കേരളം മാറിയിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ പറഞ്ഞു. കെ.കെ രാജന്‍ സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ബാലുശ്ശേരി കണ്ണങ്കോട്ട് നടന്ന യുവമോര്‍ച്ച മുന്‍ ജില്ലാ പ്രസിഡന്റായിരുന്ന കെ.കെ രാജന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദൈവത്തിന്റെ സ്വന്തം നാട് ആസുരിക ശക്തികളുടെ നാടായി മാറിയിരിക്കുകയാണെന്നും സംഘടനയെ പല തരത്തില്‍ അക്രമിച്ച് വിജയത്തിന് തടസം നില്‍ക്കുന്ന നീച ശക്തികളെ തിരിച്ചറിയണമെന്നും രാജ്യത്ത് നടക്കുന്ന എല്ലാ വിധ്വംസക പ്രവര്‍ത്തനങ്ങളുടെയും ബുദ്ധികേന്ദ്രം കേരളമാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരും ഒത്തൊരുമിച്ച് കെ.കെ. രാജന്റെ കുടുംബത്തെ ചേര്‍ത്ത് നിര്‍ത്തുക എന്നതാണ് അദ്ദേഹത്തിന് നല്‍കാന്‍ കഴിയുന്ന ശ്രദ്ധാഞ്ജലിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കെ.കെ. രാജന്‍ സൗഹൃദ കൂട്ടായ്മ സമാഹരിച്ച തുകയും ബിജെപി സംസ്ഥാന കമ്മിറ്റി താമര തണലിന്റെ സാമ്പത്തിക സഹായവും അദ്ദേഹത്തിന്റെ കുടുംബത്തിന് കൈമാറി. ചടങ്ങില്‍ ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് ടി. ദേവദാസ് അധ്യക്ഷനായി.

ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന പ്രസിഡന്റ് പി. ഗോപാലന്‍ കുട്ടി മുഖ്യപ്രഭാഷണം നടത്തി. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമാരായ പി. രഘുനാഥ്, വി.വി. രാജന്‍, യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പ്രഫുല്‍ കൃഷ്ണന്‍, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി ഇ. പ്രശാന്ത്, മേഖലാ സെക്രട്ടറിമാരായ എം.സി. ശശീന്ദ്രന്‍, എന്‍.പി. രാമദാസ്, ട്രഷറര്‍ ടി.വി. ഉണ്ണികൃഷ്ണന്‍, ജില്ലാ വൈസ് പ്രസിഡന്റ് ടി. ബാലസോമന്‍, സെക്രട്ടറിമാരായ സി.പി. സതീഷ്, ഷൈനി ജോഷി, അഡ്വ. വി.പി. ശ്രീപത്മനാഭന്‍, അഡ്വ. മുഹമ്മദ് റിഷാല്‍, ആര്‍എസ്എസ് ഖണ്ഡ് സംഘചാലക് ടി.കെ. സന്തോഷ് കുമാര്‍, ബിജെപി ബാലുശ്ശേരി മണ്ഡലം പ്രസിഡന്റ് ബബീഷ് ഉണ്ണികുളം, വി.വി. സ്വപ്‌നേഷ്, തുടങ്ങിയവര്‍ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/130840/k-surendran-say-that-kerala-has-become-the-epicenter-of-negative-propaganda)