---
title: "#Accident | പോലീസ് ബസ്സും ഇന്നോവയും കൂട്ടിയിടിച്ച് അപകടം; 10 ഓളം പേര്‍ക്ക് പരിക്ക് "
english_title: "Accident involving police bus and Innova; About 10 people were injured"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/131029/accident-involving-police-bus-and-innova-about-10-people-were-injured"
published_at: "2023-07-17T09:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b4babf67461_Accident_Lg.JPG"
keywords: []
---

# #Accident | പോലീസ് ബസ്സും ഇന്നോവയും കൂട്ടിയിടിച്ച് അപകടം; 10 ഓളം പേര്‍ക്ക് പരിക്ക് 

> **Lead Summary:** **കൊയിലാണ്ടി:** കൊയിലാണ്ടി ദേശീയ പാതയില്‍ നന്തിലത്ത് ഏ മാര്‍ട്ടിന് മുന്നില്‍ വെച്ച് ഉണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. ഞായറാഴ്ച വൈകുന്നേരം 3 മണിയോടെയാണ് അപകടം ഉണ്ടായത്.

## Article Content

**കൊയിലാണ്ടി:** കൊയിലാണ്ടി ദേശീയ പാതയില്‍ നന്തിലത്ത് ഏ മാര്‍ട്ടിന് മുന്നില്‍ വെച്ച് ഉണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. ഞായറാഴ്ച വൈകുന്നേരം 3 മണിയോടെയാണ് അപകടം ഉണ്ടായത്.

തലശ്ശേരി പൊന്ന്യം സ്വദേശികളായ ഷിജോയി, സജിന, ബീന, 7 മാസം പ്രായമായ ബേബി സവിഷ്ണ, ശിവന്യ, ഷിനോജ്, പ്രകാശ്, മനോജ് എന്നിവരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്‍ ഓടിച്ച ഷിറോജിന് ഗുരുതരമായി പരിക്ക് ഏറ്റിട്ടുണ്ട്.

അഗ്നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് കാറിന്റെ മുന്‍ഭാഗം കട്ട് ചെയ്താണ് ഇയാളെ പുറത്തെടുത്തത്. മലപ്പുറത്ത് നിന്ന് പ്രതികളുമായി കണ്ണൂരില്‍ പോയി തിരിച്ചു വരികയായിരുന്ന പോലീസ് ബസ്സും വടകര ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ഇന്നോവയും ആണ് അപകടത്തില്‍പ്പെട്ടത്.

അപകടത്തില്‍ ഇന്നോവ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. 7 മാസം പ്രായമുള്ള കുഞ്ഞിന് പരിക്ക് പറ്റിയിട്ടില്ല. ഈ കുഞ്ഞ് അടക്കം കാറില്‍ 10 പേര്‍ ഉണ്ടായിരിന്നു. ഇന്നോവ കാര്‍ മറ്റ് വാഹനങ്ങളെ മറികടന്ന് വന്നതാണ് അപകടത്തിന് കാരണമായത്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/131029/accident-involving-police-bus-and-innova-about-10-people-were-injured)