---
title: "#Bharat Scouts | സ്വാശ്രയ; തൊഴിലധിഷ്ഠിത പഠനവുമായി ഭാരത് സ്‌കൗട്‌സ് ആന്റ് ഗൈഡ്‌സ് പേരാമ്പ്ര ലോക്കല്‍ "
english_title: "self-reliance; Bharat Scouts and Guides Perampra Local with vocational training"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/131060/self-reliance-bharat-scouts-and-guides-perampra-local-with-vocational-training"
published_at: "2023-07-17T11:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b4d3392a8f1_guides_LG.JPG"
keywords: []
---

# #Bharat Scouts | സ്വാശ്രയ; തൊഴിലധിഷ്ഠിത പഠനവുമായി ഭാരത് സ്‌കൗട്‌സ് ആന്റ് ഗൈഡ്‌സ് പേരാമ്പ്ര ലോക്കല്‍ 

> **Lead Summary:** **തൃക്കുറ്റിശേരി: **കേരള സ്റ്റേറ്റ് ഭാരത് സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് പേരാമ്പ്ര ലോക്കല്‍ അസേസിയേഷന്‍, പേരാമ്പ്ര ഉപജില്ലയിലെ സ്‌കൗട്ട് - ഗൈഡ് അംഗങ്ങള്‍ക്കായി സ്വാശ്രയ തൊഴിലധിഷ്ഠിത പഠനത്തിന് തുടക്കം കുറിച്ചു. ഓരോ സ്‌കൗട്ട് - ഗൈഡ് യൂണിറ്റ് നിന്നും 10 അംഗങ്ങളെ വീതം തെരഞ്ഞെടുത്ത് പരിശീലനം നല്‍കുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

## Article Content

**തൃക്കുറ്റിശേരി: **കേരള സ്റ്റേറ്റ് ഭാരത് സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് പേരാമ്പ്ര ലോക്കല്‍ അസേസിയേഷന്‍, പേരാമ്പ്ര ഉപജില്ലയിലെ സ്‌കൗട്ട് - ഗൈഡ് അംഗങ്ങള്‍ക്കായി സ്വാശ്രയ തൊഴിലധിഷ്ഠിത പഠനത്തിന് തുടക്കം കുറിച്ചു. ഓരോ സ്‌കൗട്ട് - ഗൈഡ് യൂണിറ്റ് നിന്നും 10 അംഗങ്ങളെ വീതം തെരഞ്ഞെടുത്ത് പരിശീലനം നല്‍കുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

ലളിതമായ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ചെടുക്കാവുന്ന കുട, സോപ്പ്, ഡിറ്റര്‍ജന്റ് പൗഡര്‍, ഡിഷ് വാഷ്, ഫയല്‍ ബോര്‍ഡ്, പേപ്പര്‍ ബേഗ്, തുണി സഞ്ചി എന്നിവയുടെ നിര്‍മ്മാണ പരിശീലനം നല്‍കിക്കൊണ്ട് കുട്ടികള്‍ ഒഴിവു സമയങ്ങളിലും പ്രവൃത്തിപരിചയ പിരിയഡുകളിലും ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ അവരെ ഇതിലൂടെ പ്രാപ്തരാക്കുന്നു. കുട്ടികള്‍ നിര്‍മ്മിച്ച ഉല്പന്നങ്ങള്‍ സമൂഹത്തില്‍ അവശതയനുഭവിക്കുന്നവര്‍ക്കായി കൈമാറി.

തൃക്കുറ്റിശേരി ഗവ.യുപി സ്‌കൂളില്‍ വെച്ചു നടന്ന ചടങ്ങില്‍ വെച്ച് പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്. സുരേഷ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വിദ്യാഭ്യാ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ.കെ. സിജിത്ത് അധ്യക്ഷത വഹിച്ചു. കെ.വി.സി. ഗോപി, പി. നികേഷ് കുമാര്‍, കെ. കുട്ടിനാരായണന്‍, കെ.എം. ജിന്‍ഷ, വി.പി. ഷാജി എന്നിവര്‍ പരിശീലത്തിന് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/131060/self-reliance-bharat-scouts-and-guides-perampra-local-with-vocational-training)