---
title: "#Sahityaquiz |സകുടുംബം സാഹിത്യ ക്വിസുമായി നന്മണ്ട ഈസ്റ്റ് എയുപി സ്‌കൂള്‍ വിദ്യാരംഗം സാഹിത്യ വേദി "
english_title: "#Nanmanda East AUP School #Vidyarangam Sahitya Vedi with #Samukumbam Sahitya Quiz"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/131062/nanmanda-east-aup-school-vidyarangam-sahitya-vedi-with-samukumbam-sahitya-quiz"
published_at: "2023-07-17T11:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b4d4b0725be_guides_.JPG"
keywords: []
---

# #Sahityaquiz |സകുടുംബം സാഹിത്യ ക്വിസുമായി നന്മണ്ട ഈസ്റ്റ് എയുപി സ്‌കൂള്‍ വിദ്യാരംഗം സാഹിത്യ വേദി 

> **Lead Summary:** **നന്മണ്ട: **നന്മണ്ട ഈസ്റ്റ് എയുപി സ്‌കൂള്‍ വിദ്യാരംഗം സാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ സകുടുംബം സാഹിത്യ ക്വിസ് സംഘടിപ്പിച്ചു. നടനും കലാകാരനുമായ ഇ. ശശീന്ദ്രദാസ് ആയിരുന്നു അവതാരകന്‍.

## Article Content

**നന്മണ്ട: **നന്മണ്ട ഈസ്റ്റ് എയുപി സ്‌കൂള്‍ വിദ്യാരംഗം സാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ സകുടുംബം സാഹിത്യ ക്വിസ് സംഘടിപ്പിച്ചു. നടനും കലാകാരനുമായ ഇ. ശശീന്ദ്രദാസ് ആയിരുന്നു അവതാരകന്‍.

ഒന്നാം സ്ഥാനം 5ആ ക്ലാസിലെ ശ്രീലക്ഷ്മിയും അമ്മ ബിന്ദുവും, രണ്ടാം സ്ഥാനം 7 ക്ലാസിലെ പാര്‍വണയും അമ്മ ബവിഷ, മൂന്നാം സ്ഥാനം 4 ക്ലാസിലെ അലന്‍ കൃഷ്ണയും അമ്മ ശിഷിതയും കരസ്ഥമാക്കി.

വിജയികള്‍ക്ക് ക്വിസ് മാസ്റ്റര്‍ ശശീന്ദ്രദാസ് ഉപഹാരം നല്‍കി. പ്രധാന അധ്യാപിക ബീന, പിടിഎ പ്രസിഡന്റ് പി.ടി. ജലീല്‍, ദേവദാസ്, സജിലേഷ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/131062/nanmanda-east-aup-school-vidyarangam-sahitya-vedi-with-samukumbam-sahitya-quiz)