---
title: "#balussery | ജനകീയ ആരോഗ്യസമിതി മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് റോഡ് വൃത്തിയാക്കി "
english_title: "The road was cleaned on the occasion of the third #anniversary of #Janakiya Arogya Samiti"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/131080/the-road-was-cleaned-on-the-occasion-of-the-third-anniversary-of-janakiya-arogya-samiti"
published_at: "2023-07-17T11:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b4dc7f5a277_road_cleaning_LG.JPG"
keywords: []
---

# #balussery | ജനകീയ ആരോഗ്യസമിതി മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് റോഡ് വൃത്തിയാക്കി 

> **Lead Summary:** **ബാലുശ്ശേരി: **ബാലുശ്ശേരി ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡിലെ 'ജാസ്'ന്റെ (ജനകീയ ആരോഗ്യസമിതി) മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് റോഡ് വൃത്തിയാക്കി. ജിഎല്‍പി സ്‌കൂളിനടുത്ത് വര്‍ഷങ്ങളായി സമൂഹ വിരുദ്ധര്‍ കൊണ്ടുവന്ന് തള്ളിയ പ്ലാസ്റ്റിക്, കുപ്പിച്ചില്ല്, മററ് മാലിന്യങ്ങള്‍ എന്നിവ നീക്കം ചെയ്യുകയും പോസ്റ്റോഫീസ് റോഡും ഹൈസ്‌കൂള്‍ റോഡും തമ്മില്‍ ബന്ധിപ്പിക്കുന്ന റോഡുമാണ് വൃത്തിയാക്കിയത്.

## Article Content

**ബാലുശ്ശേരി: **ബാലുശ്ശേരി ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡിലെ 'ജാസ്'ന്റെ (ജനകീയ ആരോഗ്യസമിതി) മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് റോഡ് വൃത്തിയാക്കി. ജിഎല്‍പി സ്‌കൂളിനടുത്ത് വര്‍ഷങ്ങളായി സമൂഹ വിരുദ്ധര്‍ കൊണ്ടുവന്ന് തള്ളിയ പ്ലാസ്റ്റിക്, കുപ്പിച്ചില്ല്, മററ് മാലിന്യങ്ങള്‍ എന്നിവ നീക്കം ചെയ്യുകയും പോസ്റ്റോഫീസ് റോഡും ഹൈസ്‌കൂള്‍ റോഡും തമ്മില്‍ ബന്ധിപ്പിക്കുന്ന റോഡുമാണ് വൃത്തിയാക്കിയത്.

വാര്‍ഡ് മെമ്പര്‍ ഹരീഷ് നന്ദനം, ജാസ് കണ്‍വീനര്‍ ടി.പി. ബാബുരാജ്, ട്രഷറര്‍ മനോജ് കുന്നോത്ത്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷാന്‍സി, ആശാ വര്‍ക്കര്‍ എം. പ്രേമ, റീജ കണ്ടോത്ത് കുഴിയില്‍, പ്രകാശ് കരുമല, മോഹനന്‍ മേഘമല്‍ഹാര്‍, യു.കെ. ഷാനവാസ്, വിജലി സുധാകരന്‍, രേഷ്മ രമേഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/131080/the-road-was-cleaned-on-the-occasion-of-the-third-anniversary-of-janakiya-arogya-samiti)