---
title: "#thikkodi | പ്രതിദിനം പ്രതിരോധം പരിപാടി വാര്‍ഡ് തലത്തില്‍ പൂര്‍ത്തിയാക്കി സിഎച്ച്‌സി മേലടിയുടെയും നാലാം വാര്‍ഡ് ആരോഗ്യ ജാഗ്രതാ സമിതിയും "
english_title: "Daily prevention program completed at ward level by CHC Meladi and 4th Ward Health Vigilance Committee"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/131089/daily-prevention-program-completed-at-ward-level-by-chc-meladi-and-4th-ward-health-vigilance-committee"
published_at: "2023-07-17T12:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b4eb734053f_chhhlg.JPG"
keywords: []
---

# #thikkodi | പ്രതിദിനം പ്രതിരോധം പരിപാടി വാര്‍ഡ് തലത്തില്‍ പൂര്‍ത്തിയാക്കി സിഎച്ച്‌സി മേലടിയുടെയും നാലാം വാര്‍ഡ് ആരോഗ്യ ജാഗ്രതാ സമിതിയും 

> **Lead Summary:** **തിക്കോടി: **തിക്കോടി ഗ്രാമ പഞ്ചായത്ത് സിഎച്ച്‌സി മേലടിയുടെയും നാലാം വാര്‍ഡ് ആരോഗ്യ ജാഗ്രതാ സമിതിയുടെയും നേതൃത്വത്തില്‍ പ്രതിദിനം പ്രതിരോധം പരിപാടി വാര്‍ഡ് തലത്തില്‍ പൂര്‍ത്തിയായി.

## Article Content

**തിക്കോടി: **തിക്കോടി ഗ്രാമ പഞ്ചായത്ത് സിഎച്ച്‌സി മേലടിയുടെയും നാലാം വാര്‍ഡ് ആരോഗ്യ ജാഗ്രതാ സമിതിയുടെയും നേതൃത്വത്തില്‍ പ്രതിദിനം പ്രതിരോധം പരിപാടി വാര്‍ഡ് തലത്തില്‍ പൂര്‍ത്തിയായി.

പകര്‍ച്ചവ്യാധി പ്രതിരോധം, കൊതുക് നിയന്ത്രണം എന്നിവ മുന്‍നിര്‍ത്തി വാര്‍ഡിലെ മുഴുവന്‍ വീടും പരിസരവും വൃത്തിയാക്കുകയും വെള്ളം കെട്ടി നില്‍ക്കാന്‍ സാധ്യതയുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കാനായി വീട്ടുകാര്‍ക്ക് നിര്‍ദ്ദേശം നല്‍കി വാര്‍ഡിലെ മുഴുവന്‍ കിണറുകളും ക്ലോറിനേറ്റ് ചെയ്തു.

ഗൃഹ സമ്പര്‍ക്കപരിപാടി നാലാം വാര്‍ഡ് മെമ്പര്‍ ദിബിഷ, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ കെ. പ്രകാശന്‍, ആശ വര്‍ക്കര്‍ അനിത, സിഡിഎസ് ഗീത കേളോത്ത് മോണിറ്ററിംഗ് കമ്മറ്റി അംഗം മനോജ് തില്ലേരി എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/131089/daily-prevention-program-completed-at-ward-level-by-chc-meladi-and-4th-ward-health-vigilance-committee)