---
title: "#athooli | കായിക പ്രേമികള്‍ക്ക് പുത്തന്‍ പ്രതീക്ഷയേകി ലെജന്റ്‌സ് ക്രിക്കറ്റ്ക്ലബ് ഓഫീസ് ഉദ്ഘാടനം നടന്നു "
english_title: "#Legends #Cricket Club office was #inaugurated with new hope for sports lovers"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/131122/legends-cricket-club-office-was-inaugurated-with-new-hope-for-sports-lovers"
published_at: "2023-07-17T13:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b4f2fd6ecd7_ulgadanam_LG.JPG"
keywords: []
---

# #athooli | കായിക പ്രേമികള്‍ക്ക് പുത്തന്‍ പ്രതീക്ഷയേകി ലെജന്റ്‌സ് ക്രിക്കറ്റ്ക്ലബ് ഓഫീസ് ഉദ്ഘാടനം നടന്നു 

> **Lead Summary:** **അത്തോളി:** ചേമഞ്ചേരി ഗ്രാമ പഞ്ചായത്തിലെ കായിക പ്രേമികള്‍ക്ക് പുത്തന്‍ പ്രതീക്ഷയേകി ലെജന്‍ഡ്‌സ് ക്രിക്കറ്റ് ക്ലബ്ബ് കാപ്പാടിന്റെ പുതിയ ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. ശിവാനന്ദന്‍ ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു.

## Article Content

**അത്തോളി:** ചേമഞ്ചേരി ഗ്രാമ പഞ്ചായത്തിലെ കായിക പ്രേമികള്‍ക്ക് പുത്തന്‍ പ്രതീക്ഷയേകി ലെജന്‍ഡ്‌സ് ക്രിക്കറ്റ് ക്ലബ്ബ് കാപ്പാടിന്റെ പുതിയ ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. ശിവാനന്ദന്‍ ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു.

ക്ലബ് പ്രസിഡന്റ് നവാസ് മുകച്ചേരി അധ്യക്ഷത വഹിച്ചു.വ്യത്യസ്ത മേഖലകളില്‍ മികവ് തെളിയിച്ച പ്രതിഭകളായ് നാസര്‍ പണ്ടാരവയല്‍, റസാഖ് ഒറ്റപ്പുരക്കല്‍, ലീല, മജീദ് പന്തലിപറമ്പത്ത്, ജെ.എം. റമീസ്, റാഷിദ് കല്ലറക്കല്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എം.പി. മൊയ്തീന്‍ കോയ, വാര്‍ഡ് അംഗം ഷരീഫ്, നസീഫ് അലി, സീനിയര്‍ സി.പി.ഒ എം. അജയ കുമാര്‍, എം.പി. ഷഫീര്‍, സാജിത് കോറോത്ത്, എം.സി. മുഹമ്മദ് കോയ, ടി.എം. മിര്‍ഷാദ്, എന്‍.കെ. ഷംസുദ്ധീന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു. വിസുബൈര്‍ സ്വാഗതവും സജീര്‍ കുന്നുമ്മല്‍ നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/131122/legends-cricket-club-office-was-inaugurated-with-new-hope-for-sports-lovers)