---
title: "#death #heartattack | ഹൃദയാഘാതം; കോഴിക്കോട് ഉണ്ണിക്കുളം സ്വദേശി റിയാദില്‍ അന്തരിച്ചു"
english_title: " #Malayali #youth #died due to #heartattack in #Musahmia, #Saudi Arabia."
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/131132/malayali-youth-died-due-to-heartattack-in-musahmia-saudi-arabia"
published_at: "2023-07-17T13:52:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b52044cbcd2_death_logo.JPG"
keywords: []
---

# #death #heartattack | ഹൃദയാഘാതം; കോഴിക്കോട് ഉണ്ണിക്കുളം സ്വദേശി റിയാദില്‍ അന്തരിച്ചു

> **Lead Summary:** **റിയാദ്**: സൗദിയിലെ മുസാഹ്‌മിയയില്‍ മലയാളി യുവാവ് ഹൃദയാഘാതം മൂലം അന്തരിച്ചു. കോഴിക്കോട് ഉണ്ണിക്കുളം മങ്ങാട് സ്വദേശി കോന്നക്കല്‍ മുജീബ് റഹിമാന്‍ആണ് മരണപ്പെട്ടത്.

## Article Content

**റിയാദ്**: സൗദിയിലെ മുസാഹ്‌മിയയില്‍ മലയാളി യുവാവ് ഹൃദയാഘാതം മൂലം അന്തരിച്ചു. കോഴിക്കോട് ഉണ്ണിക്കുളം മങ്ങാട് സ്വദേശി കോന്നക്കല്‍ മുജീബ് റഹിമാന്‍ആണ് മരണപ്പെട്ടത്.

ഡൈന ഡ്രൈവര്‍ ആയി ജോലി ചെയ്യുകയായിരുന്നു. നേരത്തെ ഉംറ ഗ്രൂപ്പ് ബസ്സിലും ജോലി നോക്കിയിരുന്നു. ഭാര്യ: സാജിത, മാതാവ്: ആമിന, മക്കള്‍: അബ്ദുല്‍ മുസവ്വിര്‍, ആമിന മുംജിത.

മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്ന നടപടികളുമായി കെഎംസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി വെല്‍ഫയര്‍ വിംഗ് ചെയര്‍മാന്‍ സിദ്ധീഖ് തുവ്വൂരും, സൗദി അറേബ്യന്‍ ഡ്രൈവേഴ്‌സ് വെല്‍ഫയര്‍ അസോസിയേഷന്‍ പ്രസിഡന്റ് റഷീദ് വാവാടിന്റെ നേതൃത്വത്തില്‍ സദ്വ ഡ്രൈവേഴ്‌സ് കൂട്ടായ്മയും സഹായത്തിനുണ്ട്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/131132/malayali-youth-died-due-to-heartattack-in-musahmia-saudi-arabia)