നടുവണ്ണൂര്‍: മുസ്ലിം ലീഗ് ദില്ലിയില്‍ പണിയുന്ന ഖാഇദെ മില്ലത്ത് സെന്റര്‍ ഫണ്ട് സമാഹരണം നടുവണ്ണൂര്‍ പഞ്ചായത്തില്‍ ഏറെ ആവേശമായി.
മഹാരഥന്മാരായ ഖാഇദെ മില്ലത്ത്, സീതി സാഹിബ്, ബാഫഖി തങ്ങള്‍, സിഎച്ച്, ശിഹാബ് തങ്ങള്‍ എന്നിവരുടെ നാമധേയത്തില്‍ അഞ്ചു സ്ക്വാഡുകളായി പഞ്ചായത്തിലെ പത്ത് ശാഖകളില്‍ പ്രവര്‍ത്തകര്‍ പ്ലകാര്‍ഡുകളും ഹരിതക്കൊടികളുമായി വീട് വീടാന്തരം കയറിയിറങ്ങി അഭിമാന സൗധത്തിന്റെ പ്രചരണം നടത്തി.
ഓരോ ശാഖയിലും ലീഗ്, യൂത്ത് ലീഗ്, എംഎസ്എഫ്, വനിതാ ലീഗ്, കെഎംസിസി പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ ഉദ്ഘാടനസംഗമവും നടന്നു.
നടുവണ്ണൂരില്‍ മൊയ്തു, ചെമ്മലപ്പുറം ഖദീജ, തുരുത്തിമുക്ക് ആഷിഫ്,വെങ്ങളത്ത് കണ്ടിയില്‍ കെ.വി. കോയ, കീഴുക്കോട്ട് കടവില്‍ റഫീഖ് തുളുവനകണ്ടി, കരുമ്പാപൊയില്‍ അരക്കണ്ടി മജീദ്, പള്ളിയത്ത് കുനിയില്‍ നൗഷാദ് പൊറായില്, കരുവണ്ണൂരില്‍ ബുഹാരി, എലങ്കമലില്‍ അബദുറിമാന് കണിയാന് കണ്ടിയും,തോട്ടുമുലയില് വിളക്കുമടം ഇമ്പിച്ചി മൊയ്തി സാഹിബും ഉദ്ഘാടനം നടത്തി.
Funding Fiesta for gayedhe millath center at delhi