---
title: "#single civil code | ഏക സിവില്‍ കോഡിനെതിരെ എല്ലാവരും ഒന്നിച്ച് പോരാടണം; ടി.ടിഇസ്മായില്‍ "
english_title: "All must fight together against the single civil code; In T.T.S.M"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/131149/all-must-fight-together-against-the-single-civil-code-in-ttsm"
published_at: "2023-07-17T14:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b505c5edcd9_civil_code_LG.JPG"
keywords: []
---

# #single civil code | ഏക സിവില്‍ കോഡിനെതിരെ എല്ലാവരും ഒന്നിച്ച് പോരാടണം; ടി.ടിഇസ്മായില്‍ 

> **Lead Summary:** **നന്തി ബസാര്‍: **ഏക സിവില്‍ കോഡിനെതിരെ എല്ലാവരും ഒരുമിച്ച് ശക്തമായ പോരാട്ടം അനിവാര്യമാണെന്ന് ജില്ലാ ലീഗ് സെക്രട്ടറി ടി.ടി. ഇസ്മായില്‍. മൂടാടി പഞ്ചായത്ത് വനിതാലീഗ് എക്‌സിക്യുട്ടീവ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**നന്തി ബസാര്‍: **ഏക സിവില്‍ കോഡിനെതിരെ എല്ലാവരും ഒരുമിച്ച് ശക്തമായ പോരാട്ടം അനിവാര്യമാണെന്ന് ജില്ലാ ലീഗ് സെക്രട്ടറി ടി.ടി. ഇസ്മായില്‍. മൂടാടി പഞ്ചായത്ത് വനിതാലീഗ് എക്‌സിക്യുട്ടീവ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രസിഡന്റ് ടി.പി. ഫൗസിയ ചടങ്ങിന് അധ്യക്ഷത വഹിച്ചു. മിസ്ഹബ് കീഴരിയൂര്‍ മുഖ്യപ്രഭാഷണം നടത്തി. നജ്മ തഷ്ബിറ, നുര്‍ ജഹാന്‍ എന്നിവര്‍ വിവിധ സെഷന്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. പി. റഷീദ, സി.കെ. അബൂബക്കര്‍, എടത്തില്‍ റഷീദ്, കെ.കെ. റിയാസ്, പി.കെ. മുഹമ്മദലി, ജാഫര്‍ നിലയെടുത്ത്, പി. ഇന്‍ഷിദ, സുഹറ ഖാദര്‍, റസീന ഷാഫി, പി.വി. റംല, ബി.വി. സറിന എന്നിവര്‍ സംസാരിച്ചു.

സമാപനം പി. കുല്‍സു ഉദ്ഘാടനം ചെയ്തു. എ.വി. ഉസ്‌ന, ജംഷി മുചുകുന്ന്, നഫീസ മര്‍വ്വ, റഹ്‌മത്ത്, സാജിത ഗഫൂര്‍, റഹ്‌മത്ത്, എന്‍. ഷര്‍ബിന, റഷീദ സമദ്, സെമിയത്ത് നേതൃത്വം നല്‍കി. പി.കെ. സുനീത സ്വാഗതവും സീനത്ത് കാരുണ്യ നന്ദിയും പറഞ്ഞു. സജ്‌ന പിരിശത്തില്‍ ഖിറാഅത്ത് നടത്തി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/131149/all-must-fight-together-against-the-single-civil-code-in-ttsm)