---
title: "#karkidaka vavubhali | കര്‍ക്കിടക വാവ്ബലിയിട്ട് ആയിരങ്ങള്‍; കൊയിലാണ്ടിയിലെ വിവിധ ക്ഷേത്രങ്ങളില്‍ കര്‍ക്കിടക വാവ്ബലി നടന്നു"
english_title: "Karkitaka Vavbali was held in various temples of Koilandi"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/131159/karkitaka-vavbali-was-held-in-various-temples-of-koilandi"
published_at: "2023-07-17T15:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b50e5934eb8_vavu_bhali_LG.JPG"
keywords: []
---

# #karkidaka vavubhali | കര്‍ക്കിടക വാവ്ബലിയിട്ട് ആയിരങ്ങള്‍; കൊയിലാണ്ടിയിലെ വിവിധ ക്ഷേത്രങ്ങളില്‍ കര്‍ക്കിടക വാവ്ബലി നടന്നു

> **Lead Summary:** ** കൊയിലാണ്ടി: **കൊയിലാണ്ടിയിലെ വിവിധ ക്ഷേത്രങ്ങളില്‍ കര്‍ക്കിടക വാവ്ബലി നടന്നു. കാലത്ത് മൂന്ന് മണി മുതല്‍ നടന്ന ബലിദര്‍പ്പണത്തില്‍ നിരവധി പേരാണ് എത്തിയത്. മഴ ഇല്ലാഞ്ഞത് ബലിദര്‍പ്പണത്തിന് സൗകര്യമായി.

## Article Content

** കൊയിലാണ്ടി: **കൊയിലാണ്ടിയിലെ വിവിധ ക്ഷേത്രങ്ങളില്‍ കര്‍ക്കിടക വാവ്ബലി നടന്നു. കാലത്ത് മൂന്ന് മണി മുതല്‍ നടന്ന ബലിദര്‍പ്പണത്തില്‍ നിരവധി പേരാണ് എത്തിയത്. മഴ ഇല്ലാഞ്ഞത് ബലിദര്‍പ്പണത്തിന് സൗകര്യമായി.

ശ്രീ ഉരുപുണ്യ കാവ് ജല ദുര്‍ഗ്ഗാഭഗവതീ ക്ഷേത്രം, കുട്ടോത്ത് സത്യനാരായണ ക്ഷേത്രം, ഉപ്പാലകണ്ടി ശ്രീ ഭദ്രകാളീ ക്ഷേത്രം തുടങ്ങിയ അമ്പലങ്ങളില്‍ ബലിദര്‍പ്പണം നടന്നു. കര്‍ക്കടക വാവിന് ബലിയിട്ടാല്‍ പിതൃക്കള്‍ക്ക് ആത്മശാന്തി ലഭിക്കുമെന്നാണ് വിശ്വാസം.

പിതൃക്കള്‍ക്ക് പ്രാധാന്യമുള്ള ദക്ഷിണായനത്തിലെ ആദ്യത്തെ അമാവാസിയാണ് കര്‍ക്കടകത്തിലേത്. അതുകൊണ്ടാണ് കര്‍ക്കിടക വാവുബലി പ്രാധാന്യമുള്ളതായി കരുതുന്നത്. ഞായറാഴ്ച ഒരിക്കല്‍ എടുത്ത് ഇന്ന് പുലര്‍ച്ചെ ബലിയര്‍പ്പിക്കുകയാണ് ചെയ്യുന്നത്.

ഒരു നേരം മാത്രം അരിഹാരം കഴിച്ച് വ്രതം അനുഷ്ഠിക്കുന്നതാണ് ഒരിക്കല്‍ എന്നറിയപ്പെടുന്നത്. മത്സ്യം, മാംസം, മദ്യം, പഴകിയ ഭക്ഷണം എന്നിവ വ്രതം അനുഷ്ഠിക്കുന്ന സമയത്ത് കഴിക്കാന്‍ പാടില്ല. തര്‍പ്പണം ചെയ്ത് തുടങ്ങിയാല്‍ തര്‍പ്പണം കഴിയുന്നതുവരെ ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ പാടില്ല.

വിളക്ക്, കിണ്ടിയിലെ വെള്ളം, എള്ള്, അരി, പുഷ്പം, കര്‍പ്പൂരം, ചന്ദനത്തിരി, വാഴയില, ദര്‍ഭപ്പുല്ല് എന്നിവയാണ് ബലിയിടുന്നതിന് പൂജയ്ക്കായുള്ള സാധനങ്ങള്‍.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/131159/karkitaka-vavbali-was-held-in-various-temples-of-koilandi)