---
title: "#karkkidakamasam | കര്‍ക്കിടക മാസാരംഭം; കലിയനെ വരവേറ്റ് വൈകുണ്ഠം നോര്‍ത്ത് റെസിഡന്‍സ് അസോസിയേഷന്‍ "
english_title: "#beginning of #karkkidakamasam"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/131162/beginning-of-karkkidakamasam"
published_at: "2023-07-17T15:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b510343be1e_kaliyan_logo.JPG"
keywords: []
---

# #karkkidakamasam | കര്‍ക്കിടക മാസാരംഭം; കലിയനെ വരവേറ്റ് വൈകുണ്ഠം നോര്‍ത്ത് റെസിഡന്‍സ് അസോസിയേഷന്‍ 

> **Lead Summary:** **ബാലുശ്ശേരി**: കര്‍ക്കിടക മാസത്തെ കഷ്ടപ്പാടുകളും ദുരിതങ്ങളും തീര്‍ത്തു തരാനും പഞ്ഞമാസത്തില്‍ വിശപ്പടക്കാന്‍ ചക്കയും മാങ്ങയും തരണേ എന്ന് വിളിച്ചു പറഞ്ഞു കൊണ്ട് വൈകുണ്ഠം നോര്‍ത്ത് റെസിഡന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ കലിയനെ വരവേറ്റു.

## Article Content

**ബാലുശ്ശേരി**: കര്‍ക്കിടക മാസത്തെ കഷ്ടപ്പാടുകളും ദുരിതങ്ങളും തീര്‍ത്തു തരാനും പഞ്ഞമാസത്തില്‍ വിശപ്പടക്കാന്‍ ചക്കയും മാങ്ങയും തരണേ എന്ന് വിളിച്ചു പറഞ്ഞു കൊണ്ട് വൈകുണ്ഠം നോര്‍ത്ത് റെസിഡന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ കലിയനെ വരവേറ്റു.

ആല, പശുകുട്ടി, ഏണി എന്നിവയുടെ രൂപങ്ങളും ചൂട്ടും കത്തിച്ചു കൊണ്ട് നഗരം ചുറ്റിയാണ് കലിയനെ വരറ്റേത്.

എം.വി. ഗണേഷ് വാര്യര്‍, ബാലന്‍ മരുതാട്ട്, എം.എം. തുളസി, യൂ.എം. രാജന്‍, കെ.കെ. ദാമോദരന്‍, എം.എം. രാജേന്ദ്രന്‍, സത്യന്‍ തെങ്ങുള്ളതില്‍, എം.എം. ജയകൃഷ്ണന്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/131162/beginning-of-karkkidakamasam)