---
title: " #Remembrance |  രാമുണ്ണി മാസ്റ്റര്‍ അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു"
english_title: "#Organized #RamunniMaster #Remembrance "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/131172/organized-ramunnimaster-remembrance"
published_at: "2023-07-17T16:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b51b3ad0616_ramunnimaster_logo.JPG"
keywords: []
---

#  #Remembrance |  രാമുണ്ണി മാസ്റ്റര്‍ അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു

> **Lead Summary:** **നടുവണ്ണൂര്‍**: അരനൂറ്റാണ്ട് കാലം രാഷ്ട്രീയ സാമൂഹ്യ സാസ്‌ക്കാരിക രംഗങ്ങളില്‍ നിറഞ്ഞ സാന്നിദ്ധ്യമായിരുന്ന എം. രാമുണ്ണി മാസ്റ്ററുടെ ഇരുപത്തിയൊന്നാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് രാമുണ്ണി മാസ്റ്റര്‍ ഗ്രന്ഥാലയം & വായനശാല സംഘടിപ്പിച്ച രാമുണ്ണി മാസ്റ്റര്‍ അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു.

## Article Content

**നടുവണ്ണൂര്‍**: അരനൂറ്റാണ്ട് കാലം രാഷ്ട്രീയ സാമൂഹ്യ സാസ്‌ക്കാരിക രംഗങ്ങളില്‍ നിറഞ്ഞ സാന്നിദ്ധ്യമായിരുന്ന എം. രാമുണ്ണി മാസ്റ്ററുടെ ഇരുപത്തിയൊന്നാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് രാമുണ്ണി മാസ്റ്റര്‍ ഗ്രന്ഥാലയം & വായനശാല സംഘടിപ്പിച്ച രാമുണ്ണി മാസ്റ്റര്‍ അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു.

ചടങ്ങ് ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. അനിത ഉദ്ഘാടനം ചെയ്തു. പി.വി. ശാന്ത അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് എന്‍.ശങ്കരന്‍ അനുസ്മരണ പ്രഭാഷണം നടത്തി.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.പി. ദാമോദരന്‍ സി. ബാലന്‍, ഷാഹുല്‍ ഹമീദ് നടുവണ്ണര്‍, മണോളി ഇബ്രാഹിം എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

ഗ്രന്ഥാലോകം വരിക്കാരുടെ ലിസ്റ്റും വരിസംഖ്യയും വായനശാല പ്രസിഡന്റ് എന്‍. ആലിയില്‍ നിന്നും എന്‍. ശങ്കരന്‍ ഏറ്റുവാങ്ങി.

വായനശാല സെക്രട്ടറി എം.എന്‍. ദാമോദരന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ യൂസഫ് നടുവണ്ണൂര്‍ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/131172/organized-ramunnimaster-remembrance)