---
title: "#kozhikode  | മണിപ്പൂര്‍ കലാപം അക്രമികളെ തുറങ്കിലടക്കണമെന്ന ആവശ്യവുമായി ഐഎസ്എം "
english_title: "ISM demands that the perpetrators of the Manipur riots be locked up in tunnels"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/131365/ism-demands-that-the-perpetrators-of-the-manipur-riots-be-locked-up-in-tunnels"
published_at: "2023-07-18T11:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b62517db8c9_is,_Lg.JPG"
keywords: []
---

# #kozhikode  | മണിപ്പൂര്‍ കലാപം അക്രമികളെ തുറങ്കിലടക്കണമെന്ന ആവശ്യവുമായി ഐഎസ്എം 

> **Lead Summary:** **കൊയിലാണ്ടി: **മണിപ്പൂരില്‍ നടക്കുന്ന കലാപം അവസാനിപ്പിക്കാനും ദുരിതബാധിതര്‍ക്ക് സഹായവും സമാധാനവും എത്തിക്കാന്‍ കേന്ദ്ര ഭരണകൂടം അടിയന്തരമായി ഇടപെടണമെന്നും ഐഎസ്എം കോഴിക്കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

## Article Content

**കൊയിലാണ്ടി: **മണിപ്പൂരില്‍ നടക്കുന്ന കലാപം അവസാനിപ്പിക്കാനും ദുരിതബാധിതര്‍ക്ക് സഹായവും സമാധാനവും എത്തിക്കാന്‍ കേന്ദ്ര ഭരണകൂടം അടിയന്തരമായി ഇടപെടണമെന്നും ഐഎസ്എം കോഴിക്കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

സഹകരണത്തിലും സൗഹാര്‍ദ്ദത്തിലും ജീവിച്ചിരുന്ന മണിപ്പൂര്‍ ജനതയെ അക്രമത്തിലേക്കും കലാപത്തിലേക്കും തള്ളിവിട്ടവര്‍ക്കെതിരെ മാതൃകാപരമായി വിചാരണ നടത്താനും ഭരണകൂടം തയ്യാറാണെന്നും മണിപ്പൂര്‍ കലാപത്തില്‍ പ്രധാനമന്ത്രിയുടെ മൗനം പ്രതിഷേധാര്‍ഹമാണെന്നും ഐഎസ്എം അഭിപ്രായപ്പെട്ടു.

ഐഎസ്എം ജില്ലാ പ്രതിനിധി സംഗമം കെഎന്‍എം ജില്ലാ സെക്രട്ടറി എന്‍.കെ.എം. സകരിയ്യ ഉദ്ഘാടനം ചെയ്തു. ഐഎസ്എം ജില്ലാ പ്രസിഡന്റ് സലാം കല്ലേരി ചടങ്ങിന് അധ്യക്ഷത വഹിച്ചു.

സംസ്ഥാന ട്രഷറര്‍ കെ.എം.എ. അസീസ്, സംസ്ഥാന വൈസ് പ്രസിഡന്റ് ബരീര്‍ അസ്ലം, നൗഷാദ് കരുവണ്ണൂര്‍, ഡോ. അലി അക്ബര്‍ ഇരിവേറ്റി, ഷമീര്‍ വാകയാട്, അന്‍വര്‍ പൈക്കളങ്ങാടി, അലി അസ്ഹര്‍, ഷംസീര്‍ കൈതേരി, സഫ്വാന്‍ വടകര, റാഷിദ് കൊയിലാണ്ടി, ആബിദ് മേപ്പയൂര്‍, സഹീര്‍ ബാലുശ്ശേരി, ഷാനവാസ് പൂനൂര്‍, ആദില്‍ പയ്യോളി, സുബൈര്‍ കൊയിലാണ്ടി, സുബൈര്‍ ഗദ്ദാഫി എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/131365/ism-demands-that-the-perpetrators-of-the-manipur-riots-be-locked-up-in-tunnels)