---
title: "#kerala police | കേരള പോലീസ് അസോസിയേഷന്റെയും കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്റെയും സ്‌നേഹാദരവ്"
english_title: "Kerala Police Association and Kerala Police Officers Association fessilitate sslc plus two winners"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/131374/kerala-police-association-and-kerala-police-officers-association-fessilitate-sslc-plus-two-winners"
published_at: "2023-07-18T11:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b62971147a8_koyilandy_police_LG.JPG"
keywords: []
---

# #kerala police | കേരള പോലീസ് അസോസിയേഷന്റെയും കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്റെയും സ്‌നേഹാദരവ്

> **Lead Summary:** **കൊയിലാണ്ടി:** കേരള പോലീസ് അസോസിയേഷന്റെയും കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ എസ്എസ്എല്‍സി, +2 ഉന്നത വിജയം നേടിയ കോഴിക്കോട് റൂറല്‍ ജില്ലയിലെ പോലീസ് സേനാംഗങ്ങളുടെ മക്കളെ ആദരിച്ചു.

## Article Content

**കൊയിലാണ്ടി:** കേരള പോലീസ് അസോസിയേഷന്റെയും കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ എസ്എസ്എല്‍സി, +2 ഉന്നത വിജയം നേടിയ കോഴിക്കോട് റൂറല്‍ ജില്ലയിലെ പോലീസ് സേനാംഗങ്ങളുടെ മക്കളെ ആദരിച്ചു.

കെഎഎസ് ഹോള്‍ഡര്‍ കെ.കെ സുബൈര്‍ ഉദ്ഘാടനം ചെയ്തു. വടകര ഡിവൈഎസ്പി ഹരിപ്രസാദ്, നീറ്റ് പരീക്ഷയില്‍ കേരളത്തില്‍ ഒന്നാം റാങ്ക് നേടിയ ആര്‍.എസ്. ആര്യ എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു. കൊയിലാണ്ടി ഇല ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന സ്‌നേഹാദരവില്‍

കെപിഎ ജില്ലാ പ്രസിഡന്റ് വി.പി. സുരേഷ്, സെക്രട്ടറി കെ.കെ. ഗിരീഷ്, സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം പി.ടി. സജിത്ത്, ട്രഷറര്‍ പി. സുഖിലേഷ്, കെപിഒഎ സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം സി.കെ. സുജിത്ത്, സെക്രട്ടറി എ. വിജയന്‍, ട്രഷറര്‍ വി.പി. ശിവദാസന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/131374/kerala-police-association-and-kerala-police-officers-association-fessilitate-sslc-plus-two-winners)