---
title: "#pookkadkalalayam | ടി.പി. ദാമോദരന്‍ നായര്‍ സ്മാരക കീര്‍ത്തിമുദ്ര ഉമേഷ് കൊല്ലത്തിന് "
english_title: "TP Damodaran Nair memorial seal for Umesh Kollam"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/131376/tp-damodaran-nair-memorial-seal-for-umesh-kollam"
published_at: "2023-07-18T11:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b62c43b27a4_pookkad_Lg.JPG"
keywords: []
---

# #pookkadkalalayam | ടി.പി. ദാമോദരന്‍ നായര്‍ സ്മാരക കീര്‍ത്തിമുദ്ര ഉമേഷ് കൊല്ലത്തിന് 

> **Lead Summary:** **കൊയിലാണ്ടി: **സാമൂഹ്യ സാംസ്‌ക്കാരിക പ്രവര്‍ത്തകനും പൂക്കാട് കലാലയത്തിന്റെ സംസ്ഥാപനത്തിലും വളര്‍ച്ചയിലും നിര്‍ണ്ണായക പങ്കു വഹിക്കുകയും ചെയ്ത ടി.പി. ദാമോദരന്‍ നായരുടെ സ്മരണക്കായി പൂക്കാട് കലാലയം ഏര്‍പ്പെടുത്തിയ കീര്‍ത്തിമുദ്ര പുരസ്‌ക്കാരത്തിന് പ്രശസ്ത നാടക പ്രവര്‍ത്തകനായ ഉമേഷ് കൊല്ലം അര്‍ഹനായി.

## Article Content

**കൊയിലാണ്ടി: **സാമൂഹ്യ സാംസ്‌ക്കാരിക പ്രവര്‍ത്തകനും പൂക്കാട് കലാലയത്തിന്റെ സംസ്ഥാപനത്തിലും വളര്‍ച്ചയിലും നിര്‍ണ്ണായക പങ്കു വഹിക്കുകയും ചെയ്ത ടി.പി. ദാമോദരന്‍ നായരുടെ സ്മരണക്കായി പൂക്കാട് കലാലയം ഏര്‍പ്പെടുത്തിയ കീര്‍ത്തിമുദ്ര പുരസ്‌ക്കാരത്തിന് പ്രശസ്ത നാടക പ്രവര്‍ത്തകനായ ഉമേഷ് കൊല്ലം അര്‍ഹനായി.

കലാസാംസ്‌ക്കാരിക സാമൂഹ്യ രംഗത്തെ പ്രവര്‍ത്തകര്‍ക്കാണ് ഈ പുരസ്‌ക്കാരം നല്‍കി വരുന്നത്. കെ.ടി. രാധാകൃഷ്ണന്‍, ബാലന്‍ കുനിയില്‍, കെ.പി. ഉണ്ണിഗോപാലന്‍, കലാലയം പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി എന്നിവരടങ്ങിയ ജൂറിയാണ് പൊതുജനങ്ങളില്‍ നിന്നും ലഭിച്ച നിര്‍ദ്ദേശങ്ങളില്‍ നിന്നും ജേതാവിനെ തെരഞ്ഞെടുത്തത്. ജൂലൈ 20ന് നടക്കുന്ന ടി.പി. ദാമോദരന്‍ നായര്‍ അനുസ്മരണ സമ്മേളനത്തില്‍ വെച്ച് പുരസ്‌ക്കാരം നല്‍കും.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/131376/tp-damodaran-nair-memorial-seal-for-umesh-kollam)