---
title: "#conference| സിഐടിയു ഓട്ടോ-ടാക്‌സി ലൈറ്റ് മോട്ടോര്‍വര്‍ക്കേഴ്‌സ് യൂണിയന്‍ മേഖല സമ്മേളനം സംഘടിപ്പിച്ചു"
english_title: "#organized #CITU Auto-Taxi Light #Motorworkers #Union #regional #conference at #nanmanda"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/131386/organized-citu-auto-taxi-light-motorworkers-union-regional-conference-at-nanmanda"
published_at: "2023-07-18T11:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b63089588b9_sammelanam_logo.jpg"
keywords: []
---

# #conference| സിഐടിയു ഓട്ടോ-ടാക്‌സി ലൈറ്റ് മോട്ടോര്‍വര്‍ക്കേഴ്‌സ് യൂണിയന്‍ മേഖല സമ്മേളനം സംഘടിപ്പിച്ചു

> **Lead Summary:** **നന്മണ്ട**: സിഐടിയു ഓട്ടോ ടാക്‌സി ലൈറ്റ് മോട്ടോര്‍വര്‍ക്കേഴ്‌സ് യൂണിയന്‍ നന്മണ്ട മേഖല സമ്മേളനം സംഘടിപ്പിച്ചു. സമ്മേളനം സിപിഐഎം കക്കോടി ഏരിയ കമ്മിറ്റി അംഗം യുപി ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**നന്മണ്ട**: സിഐടിയു ഓട്ടോ ടാക്‌സി ലൈറ്റ് മോട്ടോര്‍വര്‍ക്കേഴ്‌സ് യൂണിയന്‍ നന്മണ്ട മേഖല സമ്മേളനം സംഘടിപ്പിച്ചു. സമ്മേളനം സിപിഐഎം കക്കോടി ഏരിയ കമ്മിറ്റി അംഗം യുപി ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

യുസഫ് കാരാട്ട് അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി സി. മോഹന്‍ സംഘടന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

പഞ്ചായത്തിലെ ജപ്പാന്‍ കുടിവെള്ള പദ്ധതിക്കായി വെട്ടിപൊളിച്ച റോഡുകള്‍ ഉടന്‍ നന്നാക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

സെക്രട്ടറിയായി കെ.കെ. പ്രഭിത്തിനെയും, പ്രസിഡന്റായി യു.എം ഷബില്‍ കുമാര്‍നെയും, ട്രഷറര്‍ ആയി പ്രനില്‍ ലാലിനെയും തെരഞ്ഞെടുത്തു.

ആര്‍. സക്കറിയ, കെ.കെ. അനില്‍കുമാര്‍, റസിയ തോട്ടായി എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. ആര്‍. സക്കറിയ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഷബില്‍കുമാര്‍ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/131386/organized-citu-auto-taxi-light-motorworkers-union-regional-conference-at-nanmanda)