---
title: "#familymeet | ദയസ്വയം സഹായ സംഘം കുടുംബസംഗമവും അനുമോദന സദസ്സും സംഘടിപ്പിച്ചു"
english_title: "#Dayaswayam #SahaySangam #organized  #familymeet and #felicitation #meeting at #nanmanda"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/131400/dayaswayam-sahay-sangam-organized-family-meet-and-felicitation-meeting-at-nanmanda"
published_at: "2023-07-18T12:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b638caabdc3_anumodhanam_logo.JPG"
keywords: []
---

# #familymeet | ദയസ്വയം സഹായ സംഘം കുടുംബസംഗമവും അനുമോദന സദസ്സും സംഘടിപ്പിച്ചു

> **Lead Summary:** **നന്മണ്ട**: ദയസ്വയം സഹായ സംഘം കുടുംബസംഗമവും അനുമോദന സദസ്സും സംഘടിപ്പിച്ചു. നന്മണ്ട വെസ്റ്റ് എല്‍പി സ്‌കൂളില്‍ വെച്ച് നടന്ന ചടങ്ങ് നന്മണ്ട ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംങ്ങ് കമ്മറ്റി ചെയര്‍മാന്‍ കണ്ടൂര്‍ ബിജു ഉദ്ഘാടനം ചെയ്തു.

## Article Content

**നന്മണ്ട**: ദയസ്വയം സഹായ സംഘം കുടുംബസംഗമവും അനുമോദന സദസ്സും സംഘടിപ്പിച്ചു. നന്മണ്ട വെസ്റ്റ് എല്‍പി സ്‌കൂളില്‍ വെച്ച് നടന്ന ചടങ്ങ് നന്മണ്ട ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംങ്ങ് കമ്മറ്റി ചെയര്‍മാന്‍ കണ്ടൂര്‍ ബിജു ഉദ്ഘാടനം ചെയ്തു.

പവിത്രന്‍ ഇടക്കണ്ടി അധ്യക്ഷത വഹിച്ചു. സിനി ആര്‍ട്ടിസ്റ്റ് സാദിഖ് റഹ്‌മാന്‍ മുഖ്യാതിഥിയായി. 2023 വര്‍ഷത്തിലെ പ്ലസ് ടു, എസ്എസ്എല്‍സി ഉന്നത വിജയികളെ അനുമോദിച്ചു.

ചേളന്നൂര്‍ ബ്ബോക്ക് പഞ്ചായത്ത് അംഗം കവിത വടക്കേടത്ത് ചടങ്ങില്‍ സംസാരിച്ചു. പി. ഗോവിന്ദന്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് സംഘം കണ്‍വീനര്‍ പി.കെ. ഷിബു നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/131400/dayaswayam-sahay-sangam-organized-family-meet-and-felicitation-meeting-at-nanmanda)