---
title: "#nandhibhazhar | വീരവഞ്ചേരി വീട്ടിലെ തേങ്ങാ കൂടയ്ക്ക് തീപിടിച്ചു; ഒന്നര ലക്ഷത്തോളം രൂപയുടെ നഷ്ടം "
english_title: "coconut cocoon in Weeravanchery house caught fire"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/131401/coconut-cocoon-in-weeravanchery-house-caught-fire"
published_at: "2023-07-18T12:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b6394de7a9d_coconut_fair_LG.jpg"
keywords: []
---

# #nandhibhazhar | വീരവഞ്ചേരി വീട്ടിലെ തേങ്ങാ കൂടയ്ക്ക് തീപിടിച്ചു; ഒന്നര ലക്ഷത്തോളം രൂപയുടെ നഷ്ടം 

> **Lead Summary:** **നന്തി ബസാര്‍: **വീരവഞ്ചേരി വീട്ടിലെ തേങ്ങാ കൂടയ്ക്ക് തീപിടിച്ചു. പിലാക്കാട്ട് വയല്‍ ഭാഗത്ത് കുളത്തും പുറം മിസ് നാസ് മുസ്തഫ സി.വിയുടെ വീട്ടിലെ തേങ്ങാ കൂടയ്ക്കാണ് തീപിടിച്ചത്. നാട്ടുകാരും ഫയര്‍ഫോഴ്‌സും എത്തിയാണ് തീ അണച്ചത്. അയ്യായിരത്തില്‍പരം തേങ്ങയാണ് കത്തി നശിച്ചത്, തേങ്ങാ കൂടയ്ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

## Article Content

**നന്തി ബസാര്‍: **വീരവഞ്ചേരി വീട്ടിലെ തേങ്ങാ കൂടയ്ക്ക് തീപിടിച്ചു. പിലാക്കാട്ട് വയല്‍ ഭാഗത്ത് കുളത്തും പുറം മിസ് നാസ് മുസ്തഫ സി.വിയുടെ വീട്ടിലെ തേങ്ങാ കൂടയ്ക്കാണ് തീപിടിച്ചത്. നാട്ടുകാരും ഫയര്‍ഫോഴ്‌സും എത്തിയാണ് തീ അണച്ചത്. അയ്യായിരത്തില്‍പരം തേങ്ങയാണ് കത്തി നശിച്ചത്, തേങ്ങാ കൂടയ്ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

ഒന്നര ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് മുസ്തഫ പറയുന്നത്. തേങ്ങാ കച്ചവടം മാത്രമാണ് മുസ്തഫയുടെ ഉപജീവന മാര്‍ഗ്ഗം.

ഫയര്‍ഫോഴ്‌സിലെ സ്റ്റേഷന്‍ ഓഫീസര്‍ പി.കെ. ശരത്ത്, സീനിയര്‍ ഫയര്‍ & റെസ്‌ക്യൂ ഓഫീസര്‍ പ്രദീപ്, ഫയര്‍ & റെസ്‌ക്യൂ ഓഫീസര്‍മാരായ ഇര്‍ഷാദ്, ബബീഷ്, അനൂപ് ഹോം ഗാര്‍ഡ് സുജിത്ത്, ഡ്രൈവര്‍ റഷീദ്, സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍ പ്രതീശന്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/131401/coconut-cocoon-in-weeravanchery-house-caught-fire)