---
title: "#chemanchery | സോര്‍ബ പദ്ധതി; ഏകദിന ശില്പശാലയുമായി സെന്‍ലൈഫ് ആശ്രമം "
english_title: "part of sorbha project one day shilpashala contected by senlife asram"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/131432/part-of-sorbha-project-one-day-shilpashala-contected-by-senlife-asram"
published_at: "2023-07-18T14:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b64ec3aad3f_chemanchery_LG.JPG"
keywords: []
---

# #chemanchery | സോര്‍ബ പദ്ധതി; ഏകദിന ശില്പശാലയുമായി സെന്‍ലൈഫ് ആശ്രമം 

> **Lead Summary:** **ചേമഞ്ചേരി: **ആഹാരവിഹാരാദി കാര്യങ്ങളില്‍ മാറ്റം വരുത്തിയാല്‍ വാര്‍ദ്ധക്യവും ആനന്ദകരമാക്കാമെന്ന് സെന്‍ ലൈഫ് ആശ്രമം ഡയരക്ടര്‍ യോഗാചാര്യ വി. കൃഷ്ണകുമാര്‍ പറഞ്ഞു. വയോജനങ്ങള്‍ക്കായി സെന്‍ലൈഫ് ആശ്രമം നടപ്പിലാക്കുന്ന സോര്‍ബ പദ്ധതിയുടെ ഏകദിന ശില്പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**ചേമഞ്ചേരി: **ആഹാരവിഹാരാദി കാര്യങ്ങളില്‍ മാറ്റം വരുത്തിയാല്‍ വാര്‍ദ്ധക്യവും ആനന്ദകരമാക്കാമെന്ന് സെന്‍ ലൈഫ് ആശ്രമം ഡയരക്ടര്‍ യോഗാചാര്യ വി. കൃഷ്ണകുമാര്‍ പറഞ്ഞു. വയോജനങ്ങള്‍ക്കായി സെന്‍ലൈഫ് ആശ്രമം നടപ്പിലാക്കുന്ന സോര്‍ബ പദ്ധതിയുടെ ഏകദിന ശില്പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍ പരിപാടി ഉദ്ഘാടനം ചെയ്തു. കേരള സംഗീത നാടക അക്കാദമി പുരസ്‌ക്കാരം ലഭിച്ച തബല കലാകാരന്‍ ശിവദാസ് ചേമഞ്ചേരിയെ ചടങ്ങില്‍ ആദരിച്ചു. കെ.പി. സുകുമാരന്റെ അമര്‍നാഥ് യാത്രാ വിവരണം, ശിവദാസ് പൊയില്‍ക്കാവ് അവതരിപ്പിച്ച നാടന്‍ പാട്ടുകള്‍, കലാമണ്ഡലം ദിയാദാസ് അവതരിപ്പിച്ച കുച്ചിപ്പുടി നൃത്തം എന്നിവ ശ്രദ്ധേയമായി.

കെ.വി. ദീപ അധ്യക്ഷത വഹിച്ച യോഗത്തില്‍ എസ്. പ്രസീത, മനു നിര്‍മലാനന്ദ എന്നിവര്‍ സംസാരിച്ചു. നൂറിലേറെപ്പേര്‍ ശില്പശാലയില്‍ പങ്കെടുത്തു. പ്രകൃതിജീവന വിധി പ്രകാരം തയ്യാറാക്കിയ പ്രാതലും ഉച്ചഭക്ഷണവും ശില്പശാലയെ വ്യത്യസ്തമാക്കി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/131432/part-of-sorbha-project-one-day-shilpashala-contected-by-senlife-asram)