---
title: "#Petroleum | ഉള്ളിയേരിയില്‍ കെസികെ പെട്രോളിയം (എംആര്‍പിഎല്‍) പ്രവര്‍ത്തനം ആരംഭിച്ചു"
english_title: "KCK #Petroleum (MRPL) started #operations at #Ullieri"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/131688/kck-petroleum-mrpl-started-operations-at-ullieri"
published_at: "2023-07-19T11:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b77f166eafb_petroliam_logo.JPG"
keywords: []
---

# #Petroleum | ഉള്ളിയേരിയില്‍ കെസികെ പെട്രോളിയം (എംആര്‍പിഎല്‍) പ്രവര്‍ത്തനം ആരംഭിച്ചു

> **Lead Summary:** **അത്തോളി**: സംസ്ഥാനപാതയ്ക്കരികില്‍ ഉള്ളിയേരി 19ല്‍ കെസികെ പെട്രോളിയം പ്രവര്‍ത്തനം ആരംഭിച്ചു. കേന്ദ്രസര്‍ക്കാറിന്റെ അംഗീകാരത്തോടെ ഒഎന്‍ജിസിയുടെ അനുബന്ധ സ്ഥാപനമായ മാംഗ്ലൂര്‍റിഫൈനറി ആന്‍ഡ് പെട്രോകെമിക്കല്‍സ് ലിമിറ്റഡിന്റെ കീഴിലാണ് കെസികെ പെട്രോളിയം ഇവിടെ തുടങ്ങിയിരിക്കുന്നത്.

## Article Content

**അത്തോളി**: സംസ്ഥാനപാതയ്ക്കരികില്‍ ഉള്ളിയേരി 19ല്‍ കെസികെ പെട്രോളിയം പ്രവര്‍ത്തനം ആരംഭിച്ചു. കേന്ദ്രസര്‍ക്കാറിന്റെ അംഗീകാരത്തോടെ ഒഎന്‍ജിസിയുടെ അനുബന്ധ സ്ഥാപനമായ മാംഗ്ലൂര്‍റിഫൈനറി ആന്‍ഡ് പെട്രോകെമിക്കല്‍സ് ലിമിറ്റഡിന്റെ കീഴിലാണ് കെസികെ പെട്രോളിയം ഇവിടെ തുടങ്ങിയിരിക്കുന്നത്.

കെസികെ പെട്രോളിയത്തിന്റെ ഉദ്ഘാടനം ഉള്ളിയേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. അജിത നിര്‍വ്വഹിച്ചു. വാഹനങ്ങളുടെ വര്‍ധനവ് പരിഗണിക്കുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം ഉറപ്പ് വരുത്തി എല്ലാവിധ ആധുനിക സൗകര്യങ്ങളോടെയും, ശക്തിയുള്ള ഇന്ധനം എന്ന വാഗ്ദാനത്തോടെയുമാണ് കെസികെ പെട്രോളിയം തുറന്നിരിക്കുന്നത്.

കോഴിക്കോട് റീജ്യണല്‍ റീട്ടെയില്‍ സെയില്‍സ് മാനേജര്‍ എന്‍. ലക്ഷ്മിറാവു, ഒഎന്‍ജിസി, എംആര്‍പിഎല്‍ സെയില്‍സ് ഓഫീസര്‍ ടി. രോഹിത്ത് ഹരി എന്നിവര്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു.

പി.കെ. സന്തോഷ്‌കുമാര്‍, അബ്ദുല്‍അസീസ് വടക്കെവീട്ടില്‍, എം.എ. കള്‍സള്‍ട്ടന്റ് സനല്‍കുമാര്‍, പെട്രോള്‍ പമ്പിനായി സ്ഥലം വിട്ടുനില്‍കിയ കുട്ടിമാമി, വൈസ്പ്രസിഡന്റ് എന്‍.എം.ബാലരാമന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/131688/kck-petroleum-mrpl-started-operations-at-ullieri)