---
title: "#complaint | എസ്റ്റേറ്റ്മുക്ക്-തലയാട് റോഡ് നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ പരാതിയുമായി നാട്ടുകാര്‍ "
english_title: "#complained about the #construction #work of Estatemuk-Thalayad #road"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/131758/complained-about-the-construction-work-of-estatemuk-thalayad-road"
published_at: "2023-07-19T14:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b7a8de88f6f_complaint.JPG"
keywords: []
---

# #complaint | എസ്റ്റേറ്റ്മുക്ക്-തലയാട് റോഡ് നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ പരാതിയുമായി നാട്ടുകാര്‍ 

> **Lead Summary:** **ബാലുശ്ശേരി**: എസ്റ്റേറ്റ്മുക്ക്-തലയാട് റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ പരാതിയുമായി നാട്ടുകാര്‍. കഴിഞ്ഞ ദിവസം തെച്ചി ഭാഗത്ത് 50 ഓളം മീറ്റര്‍ ദൂരത്തില്‍ നിര്‍മ്മാണത്തിലെ അപാകതകള്‍ മൂലം കാനകള്‍ പൂര്‍ണ്ണമായും തകര്‍ന്നിരുന്നു.

## Article Content

**ബാലുശ്ശേരി**: എസ്റ്റേറ്റ്മുക്ക്-തലയാട് റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ പരാതിയുമായി നാട്ടുകാര്‍. കഴിഞ്ഞ ദിവസം തെച്ചി ഭാഗത്ത് 50 ഓളം മീറ്റര്‍ ദൂരത്തില്‍ നിര്‍മ്മാണത്തിലെ അപാകതകള്‍ മൂലം കാനകള്‍ പൂര്‍ണ്ണമായും തകര്‍ന്നിരുന്നു.

മരുതിന്‍ ചോട്ടില്‍ ഭാഗത്ത് കാനകളില്ലാത്ത സ്ഥലത്ത് കുത്തോഴുക്കുള്ള ഭാഗങ്ങളില്‍ റോഡിന്റെ സൈഡില്‍ ടാര്‍ ചെയ്ത ഭാഗങ്ങള്‍ അടര്‍ന്നു വീണു. ഈ ഭാഗങ്ങളില്‍ വാഹനങ്ങള്‍ സൈഡാക്കുമ്പോള്‍ ടാര്‍ പൊളിയുന്നു.

ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് അവശ്യപ്പെട്ട് തലയാടുള്ള വാട്ട്‌സ്അപ്പ് കൂട്ടായ്മയും നാട്ടുകാരും ഉദ്യോഗസ്ഥര്‍ക്ക് പരാതികള്‍ നല്‍കിയെങ്കിലും കരാറുകാരും ഉദ്യോഗസ്ഥരും ഇതുവരെ പരിഹാരം കണ്ടിട്ടില്ല.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/131758/complained-about-the-construction-work-of-estatemuk-thalayad-road)