---
title: "#travelwoes | യാത്രാദുരിതം; കക്കയത്തേക്കുള്ള ബസ് സര്‍വീസ് മുടങ്ങിയതോടെ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ദുരിതത്തില്‍"
english_title: "#travelwoes;  including #students are in #distress after the #bus #service to #Kakkayam has #stopped"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/131861/travelwoes-including-students-are-in-distress-after-the-bus-service-to-kakkayam-has-stopped"
published_at: "2023-07-19T20:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b7f9c72b992_kakkayam_logo.jpg"
keywords: []
---

# #travelwoes | യാത്രാദുരിതം; കക്കയത്തേക്കുള്ള ബസ് സര്‍വീസ് മുടങ്ങിയതോടെ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ദുരിതത്തില്‍

> **Lead Summary:**  **ബാലുശ്ശേരി**: വിനോദസഞ്ചാര കേന്ദ്രവും മലബാറിലെ പ്രധാന വൈദ്യുതി ഉല്‍പ്പാദനകേന്ദ്രവുമായ കക്കയത്തേക്കുള്ള ബസ് സര്‍വീസ് കുറഞ്ഞതോടെ ജനങ്ങള്‍ ദുരിതത്തില്‍.

## Article Content

 **ബാലുശ്ശേരി**: വിനോദസഞ്ചാര കേന്ദ്രവും മലബാറിലെ പ്രധാന വൈദ്യുതി ഉല്‍പ്പാദനകേന്ദ്രവുമായ കക്കയത്തേക്കുള്ള ബസ് സര്‍വീസ് കുറഞ്ഞതോടെ ജനങ്ങള്‍ ദുരിതത്തില്‍.

നേരത്തെ ഏഴ് ബസ് ഓടിയിരുന്ന കക്കയം തലയാട് കോഴിക്കോട് പാതയില്‍ നിലവില്‍ രണ്ട് ബസാണ് സര്‍വീസ് നടത്തുന്നത്. രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ സര്‍വീസില്ല.

ബസുകള്‍ തലയാട് വരെ വന്ന് തിരിച്ചുപോകുകയാണ്. ഇതിനെതിരെ മോട്ടോര്‍വാഹന വകുപ്പ് നടപടി സ്വീകരിക്കുന്നില്ല. ബസ് സര്‍വീസ് മുടങ്ങിയതോടെ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ദുരിതത്തിലായി.

വലിയ ചാര്‍ജ് നല്‍കി ടാക്‌സി വാഹനങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണ് ജനങ്ങള്‍. കരിയാത്തുംപാറ ഇരുപത്തിയെട്ടാംമൈല്‍, കല്ലാനോട് ഇരുപത്തിഏഴാംമൈല്‍ മേഖലകളിലെ ജനങ്ങള്‍ കടുത്ത യാത്രാദുരിതം നേരിടുന്നുണ്ട്.

കക്കയത്തേക്ക് പെര്‍മിറ്റുള്ള മുഴുവന്‍ ബസുകളും സര്‍വീസ് നടത്തണമെന്നും ട്രിപ്പ് മുടക്കുന്ന ബസുകള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/131861/travelwoes-including-students-are-in-distress-after-the-bus-service-to-kakkayam-has-stopped)