---
title: "#RemembranceDay| എം.രാമുണ്ണി മാസ്റ്റര്‍ അനുസ്മരണ ദിനം സംഘടിപ്പിച്ചു "
english_title: "#organized #M.Ramunni Master  #RemembranceDay"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/132006/organized-mramunni-master-remembranceday"
published_at: "2023-07-20T11:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b8d0d0aede7_anusmaranam_logo.JPG"
keywords: []
---

# #RemembranceDay| എം.രാമുണ്ണി മാസ്റ്റര്‍ അനുസ്മരണ ദിനം സംഘടിപ്പിച്ചു 

> **Lead Summary:** **നടുവണ്ണൂര്‍**: കര്‍ഷകസംഘം നേതാവും നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റും, സിപിഐ(എം) മുന്‍ ബാലുശ്ശേരി ഏരിയാ കമ്മിറ്റിയംഗവുമായ എം.രാമുണ്ണി മാസ്റ്റര്‍ അനുസ്മരണം സിപിഐ(എം) നടുവണ്ണൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു.

## Article Content

**നടുവണ്ണൂര്‍**: കര്‍ഷകസംഘം നേതാവും നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റും, സിപിഐ(എം) മുന്‍ ബാലുശ്ശേരി ഏരിയാ കമ്മിറ്റിയംഗവുമായ എം.രാമുണ്ണി മാസ്റ്റര്‍ അനുസ്മരണം സിപിഐ(എം) നടുവണ്ണൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു.

ഗ്രീന്‍ പരൈസോവില്‍ നടന്ന അനുസ്മരണ പരിപാടി സിപിഐ(എം) ജില്ലാ സെക്രട്ടറി പി. മോഹനന്‍ ഉദ്ഘാടനം ചെയ്തു. എന്‍. ആലി അധ്യക്ഷത വഹിച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി.

പി.കെ. മുകുന്ദന്‍ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിന് ജിജിഷ് മോന്‍ സ്വാഗതം പറഞ്ഞു. സി.എം.ശ്രീധരന്‍, ശശി കോലാത്ത് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/132006/organized-mramunni-master-remembranceday)