---
title: "#koyilandy | കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പരാക്രമം നടത്തിയ സംഭവം; പ്രതി കണ്ണൂര്‍ സ്വദേശി"
english_title: "Incident of brutality in Koyaladi hospital; The accused is native of Kannur"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/132115/incident-of-brutality-in-koyaladi-hospital-the-accused-is-native-of-kannur"
published_at: "2023-07-20T16:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b911195d35d_hospital_LG.jpg"
keywords: []
---

# #koyilandy | കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പരാക്രമം നടത്തിയ സംഭവം; പ്രതി കണ്ണൂര്‍ സ്വദേശി

> **Lead Summary:** **കൊയിലാണ്ടി:** കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പൊലീസ് വൈദ്യ പരിശോധനയ്ക്ക് എത്തിച്ച പ്രതി ഡ്രസിംഗ് റൂം അടിച്ചു തകര്‍ത്ത സംഭവം, പ്രതി കണ്ണൂര്‍ സ്വദേശി. ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്. കണ്ണൂര്‍ ചാലാട് സ്വദേശി ഷാജിത്താണ് അക്രമം നടത്തിയത്.

## Article Content

**കൊയിലാണ്ടി:** കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പൊലീസ് വൈദ്യ പരിശോധനയ്ക്ക് എത്തിച്ച പ്രതി ഡ്രസിംഗ് റൂം അടിച്ചു തകര്‍ത്ത സംഭവം, പ്രതി കണ്ണൂര്‍ സ്വദേശി. ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്. കണ്ണൂര്‍ ചാലാട് സ്വദേശി ഷാജിത്താണ് അക്രമം നടത്തിയത്.

പണം തിരികെ കൊടുക്കാനുള്ള ആള്‍ കൊല്ലാന്‍ വരുന്നു എന്ന് പറഞ്ഞാണ് ഇയാള്‍ പൊലീസ് സ്റ്റേഷനിലേക്ക് എത്തിയത്. കൊയിലാണ്ടിയില്‍ ട്രെയിന്‍ ഇറങ്ങിയതാണെന്ന് പറഞ്ഞ ഇയാള്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് തിരിച്ച് പോയി വീണ്ടും ഓടി വരികയായിരുന്നു. ഒരാള്‍ കൊല്ലാന്‍ വരുന്നു എന്ന് പറഞ്ഞ് ഷാജിത്ത് ഗ്രില്‍സില്‍ തലയിടിച്ചു.

തലക്കേറ്റ മുറിവ് ഡ്രസ് ചെയ്യാന്‍ വേണ്ടിയാണ് പൊലീസ് ഇയാളെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. ഡോക്ടറുടെ പരിശോധനയ്ക്ക് ശേഷം ഡ്രസ്സിംഗ് റൂമില്‍ എത്തിയപ്പോള്‍ ഇയാള്‍ വീണ്ടും അക്രമാസക്തനായി. തല കൊണ്ട് റൂമിലെ ഗ്ലാസുകള്‍ ഇടിച്ചു തകര്‍ക്കുകയായിരുന്നു.

ചില്ലുകൊണ്ട് സ്വയം കഴുത്ത് മുറിക്കാന്‍ ശ്രമിച്ചു. ഇയാളുടെ പരാക്രമം അത്യാഹിത വിഭാഗത്തെ ഭീതിയിലാഴ്ത്തി. ഉടന്‍ തന്നെ അവിടെ ഉണ്ടായിരുന്ന പൊലീസും ആശുപത്രി സെക്യൂരിറ്റി ജീവനക്കാരും ആംബുലന്‍സ് ഡ്രൈവര്‍മാരും ചേര്‍ന്ന് കീഴ്പ്പെടുത്തുകയായിരുന്നു. പിന്നീട് ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അക്രമത്തില്‍ ഒരു പൊലീസുകാരന് പരിക്കേറ്റു. ഡ്രൈവര്‍ ഗംഗേഷിന്റെ കൈക്കാണ് പരിക്കേറ്റത്. മൂന്ന് സ്റ്റിച്ചുണ്ട്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/132115/incident-of-brutality-in-koyaladi-hospital-the-accused-is-native-of-kannur)