---
title: "#strike | കൊയിലാണ്ടിയില്‍ ഇന്ന് സ്വകാര്യ ബസ്സുകള്‍ പണിമുടക്കും "
english_title: "Private buses will go on strike today in Koyilandy"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/132581/private-buses-will-go-on-strike-today-in-koyilandy"
published_at: "2023-07-22T08:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bb480d75548_panimudakk_LG.jpg"
keywords: []
---

# #strike | കൊയിലാണ്ടിയില്‍ ഇന്ന് സ്വകാര്യ ബസ്സുകള്‍ പണിമുടക്കും 

> **Lead Summary:** **കൊയിലാണ്ടി: **കൊയിലാണ്ടിയില്‍ ഇന്ന് ബസ്സ് പണിമുടക്ക്. കോഴിക്കോട്-കൊയിലാണ്ടി റൂട്ടിലോടുന്ന ഹൈവേ ബസിലെ കണ്ടക്ടറെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്നാരോപിച്ചാണ് പണിമുടക്ക്. കൊയിലാണ്ടി കോഴിക്കോട് റൂട്ടിലും, മറ്റ് ലോക്കല്‍ റൂട്ടുകളിലും ബസ്സുകള്‍ ഇന്ന് സര്‍വീസ് നടത്തില്ല.

## Article Content

**കൊയിലാണ്ടി: **കൊയിലാണ്ടിയില്‍ ഇന്ന് ബസ്സ് പണിമുടക്ക്. കോഴിക്കോട്-കൊയിലാണ്ടി റൂട്ടിലോടുന്ന ഹൈവേ ബസിലെ കണ്ടക്ടറെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്നാരോപിച്ചാണ് പണിമുടക്ക്. കൊയിലാണ്ടി കോഴിക്കോട് റൂട്ടിലും, മറ്റ് ലോക്കല്‍ റൂട്ടുകളിലും ബസ്സുകള്‍ ഇന്ന് സര്‍വീസ് നടത്തില്ല.

അതേസമയം ദീര്‍ഘദൂര ബസുകളിലെ ജീവനക്കാര്‍ നിലവില്‍ സമരത്തില്‍ പങ്കുചേര്‍ന്നിട്ടില്ല. കീഴരിയൂര്‍ പാലായി മീത്തല്‍ ഗിരീശനെയാണ് പോലീസ് മര്‍ദ്ദിച്ചത്. തിരുവങ്ങൂര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ ബസ്സില്‍ കയറ്റുന്നതുമായുണ്ടായ തര്‍ക്കമാണ് സ്ഥിതി വഷളാക്കിയത്. പെട്ടന്ന് ഉണ്ടായ പണിമുടക്ക് രാവിലെ മുതല്‍ യാത്രക്കാരെ വലയ്ക്കുകയാണ്

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/132581/private-buses-will-go-on-strike-today-in-koyilandy)