---
title: "അനുശോചന യോഗം നടത്തി"
english_title: "#condolence #meeting held in #naduvannur  "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/132608/condolence-meeting-held-in-naduvannur"
published_at: "2023-07-22T10:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bb64f165b44_naduvannur_copy_.jpg"
keywords: []
---

# അനുശോചന യോഗം നടത്തി

> **Lead Summary:** **നടുവണ്ണൂര്‍: **മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ നടുവണ്ണൂരില്‍ പൗരാവലി അനുശോചന യോഗവും മൗനജാഥയും നടത്തി.

## Article Content

**നടുവണ്ണൂര്‍: **മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ നടുവണ്ണൂരില്‍ പൗരാവലി അനുശോചന യോഗവും മൗനജാഥയും നടത്തി.

യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി. ദാമോദരന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. കെ.പി.സത്യന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു.

കെ രാജീവന്‍, എന്‍. ഷിബീഷ്, അഷ്‌റഫ് പുതിയപ്പുറം, സന്തോഷ് നരിക്കലാട്ട്, കെ.കെ.മാധവന്‍, ആദര്‍ശ് പുതുശ്ശേരി, ഇല്ലത്ത് അഹമ്മദ് മാസ്റ്റര്‍, ടി.പക്കര്‍, ടി.എം.ശശി, എം.കെ.ജലീല്‍, സി.എം.ശ്രീധരന്‍ മാസ്റ്റര്‍, അശോകന്‍ പുതുക്കുടി, എം.കെ. പരീദ് മാസ്റ്റര്‍, ഒ.എം. കൃഷ്ണകുമാര്‍, കാവില്‍ പി.മാധവന്‍, സാജിദ് നടുവണ്ണൂര്‍, സി. സത്യപാലന്‍, കാഞ്ഞിക്കാവ് ഭാസ്‌കരന്‍ മാസ്റ്റര്‍, മലോല്‍ പി.നാരായണന്‍ മാസ്റ്റര്‍, ഇല്ലത്ത് പ്രകാശന്‍, സുധീഷ് കോട്ടൂര്‍, അഷ്‌റഫ് മങ്ങര, എ.പി. ഷാജി, എം.സത്യനാഥന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്ത് സംസാരിച്ചു.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ പ്രവാസിലീഗ് ബാലുശ്ശേരി നിയോജകമണ്ഡലം കമ്മിറ്റിയും അനുശോചനം രേഖപ്പെടുത്തി.

ജില്ലാ ഉപാധ്യക്ഷന്‍ വാഴയില്‍ ഇബ്രാഹിം ഹാജി യോഗത്തില്‍ അധ്യക്ഷനായി. കെ.ടി.കെ.റഷീദ് നടുവണ്ണൂര്‍, അബുഹാജി ഉള്ളിയേരി, ഹമീദ് അത്തോളി, മുഹമ്മദ് കോയ ഹാജി തലയാട്, എം.പി.എ.റഹ്‌മാന്‍ കായണ്ണ, അഷ്‌റഫ് കൂരാച്ചുണ്ട്, നസീര്‍ പാലോളി, ബീരാന്‍കുട്ടി ഹാജി കൂനഞ്ചേരി, കാദര്‍ മേക്കോത്ത്, എം.ഇ.അലി, മുഹമ്മദലി മാമ്പൊയില്‍ എന്നിവര്‍ അനുശോചന യോഗത്തില്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/132608/condolence-meeting-held-in-naduvannur)