---
title: "#manippur | മണിപ്പൂരിലെ വംശീയകലാപം; പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ച് ഡിവൈഎഫ്‌ഐ"
english_title: "#communal #riots in #Manipur; #DYFI #organized a #protestmarch"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/132638/communal-riots-in-manipur-dyfi-organized-a-protestmarch"
published_at: "2023-07-22T12:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bb7814b1fb6_dyfi_logo.JPG"
keywords: []
---

# #manippur | മണിപ്പൂരിലെ വംശീയകലാപം; പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ച് ഡിവൈഎഫ്‌ഐ

> **Lead Summary:** **കോഴിക്കോട്**: മണിപ്പൂരില്‍ കത്തി നില്‍ക്കുന്ന വംശീയ കലാപം അമര്‍ച്ച ചെയ്യാന്‍ നടപടി സ്വീകരിക്കാതെ മൗനം തുടരുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ഡിവൈഎഫ്‌ഐ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു.

## Article Content

**കോഴിക്കോട്**: മണിപ്പൂരില്‍ കത്തി നില്‍ക്കുന്ന വംശീയ കലാപം അമര്‍ച്ച ചെയ്യാന്‍ നടപടി സ്വീകരിക്കാതെ മൗനം തുടരുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ഡിവൈഎഫ്‌ഐ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു.

മാസങ്ങളോളമായി അന്ത്യം കാണാന്‍ കഴിയാതെ, പരിഹാരം ഇല്ലാതെ മണിപ്പൂര്‍ കലാപം കത്തിനില്‍ക്കുന്നു. കോഴിക്കോട്‌ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടന്ന കൂട്ടായ്മ സംസ്ഥാന പ്രസിഡന്റ് വി. വസീഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എല്‍.ജി. ലിജീഷ് അധ്യക്ഷത വഹിച്ചു.

മണിപ്പൂരിലെ സമൂഹ മന:സാക്ഷിയെ ഞെട്ടിക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ ജനാധിപത്യ കേരളം ഒരുമിച്ച് പ്രതിഷേധമുയര്‍ത്തുമെന്ന് ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ മുന്നറിയിപ്പ് നല്‍ക്കി.

ശനിയാഴ്ച മേഖലാ കേന്ദ്രങ്ങളില്‍ പന്തം കൊളുത്തി പ്രകടനം സംഘടിപ്പിക്കും. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ദീപു പ്രേം നാഥ് , കെ.എം. നിനു എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി.സി. ഷൈജു സ്വാഗതം പറഞ്ഞ ചടങ്ങില്‍ ട്രഷറര്‍ ടി.കെ. സുമേഷ് നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/132638/communal-riots-in-manipur-dyfi-organized-a-protestmarch)