---
title: "#HeartTransplant | ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ ചികിത്സാസഹായ തുക കൈമാറി"
english_title: "#Heart #Transplant #Medical #Assistance #Transferred"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/132651/heart-transplant-medical-assistance-transferred"
published_at: "2023-07-22T12:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bb7f5b4d9e9_fund_logo.JPG"
keywords: []
---

# #HeartTransplant | ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ ചികിത്സാസഹായ തുക കൈമാറി

> **Lead Summary:** **അത്തോളി**: നടുവിലെ തടത്തില്‍ പ്രേംജിത്തിന് ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ ചെലവുകള്‍ക്കായി ശേഖരിച്ച ഫണ്ട് കൈമാറി.

## Article Content

**അത്തോളി**: നടുവിലെ തടത്തില്‍ പ്രേംജിത്തിന് ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ ചെലവുകള്‍ക്കായി ശേഖരിച്ച ഫണ്ട് കൈമാറി.

പ്രേംജിത്ത് ചികിത്സാസഹായ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമാഹരിച്ച 43 ലക്ഷത്തിപതിനഞ്ചായിരം രൂപയുടെ ചെക്ക് നന്മണ്ട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ. രാജന്‍ മാസ്റ്ററും അത്തോളി ആറാം വാര്‍ഡ് അംഗം സി.കെ. റിജേഷും ചേര്‍ന്ന് പ്രേംജിത്തിന് കൈമാറി.

ചെയര്‍മാന്‍ സി.കെ റിജേഷ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഏഴാംവാര്‍ഡ് അംഗം പി. രമ, എം. രാജേഷ് കൂട്ടാക്കില്‍, കെ. ബാബു, പി. ഫിറോസ്, ഉണ്ണികൃഷ്ണന്‍, വിദ്യാസാഗര്‍ നൗഷാദ് മനയില്‍ എന്നിവര്‍ സംസാരിച്ചു. കണ്‍വീനര്‍ രത്‌നാകരന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ എന്‍.ടി. സുരേന്ദ്രന്‍ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/132651/heart-transplant-medical-assistance-transferred)