---
title: "#nandhi | അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ നന്തി വില്ലേജ് കമ്മിറ്റിയുടെ ആദരം "
english_title: "Democratic Women's Association Nandi Village Committee fecilitate sslc plus two students"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/132656/democratic-womens-association-nandi-village-committee-fecilitate-sslc-plus-two-students"
published_at: "2023-07-22T12:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bb837535c6d_mahila_Lg.jpg"
keywords: []
---

# #nandhi | അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ നന്തി വില്ലേജ് കമ്മിറ്റിയുടെ ആദരം 

> **Lead Summary:** **നന്തി: **അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ നന്തി വില്ലേജ് കമ്മിറ്റി എസ്.എസ്.എല്‍.സി. പ്ലസ്ടു വിജയികളെയും ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് മത്സര വിജയികളെയും ആദരിച്ചു. ജില്ലാ സെക്രട്ടറി കെ. പുഷ്പജ ഉദ്ഘാടനം ചെയ്തു.

## Article Content

**നന്തി: **അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ നന്തി വില്ലേജ് കമ്മിറ്റി എസ്.എസ്.എല്‍.സി. പ്ലസ്ടു വിജയികളെയും ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് മത്സര വിജയികളെയും ആദരിച്ചു. ജില്ലാ സെക്രട്ടറി കെ. പുഷ്പജ ഉദ്ഘാടനം ചെയ്തു.

പുതുച്ചേരി ടൂറിസം ഡിപ്പോര്‍ട്ട്‌മെന്റിന്റെ നേതൃത്വത്തില്‍ നടത്തിയ ആനന്ദ താണ്ഡവം പരിപാടിയില്‍ പങ്കെടുത്ത് ലോക റെക്കോര്‍ഡ് നേടിയ തൃഷ ബൈജു പി.ജെ റേറ്റഡ് ചെസ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത് അന്താരാഷ്ട്രറേറ്റ് നേടിയ അനന്തകൃഷ്ണന്‍ എന്നിവരെയും ആദരിച്ചു.

സിന്ധു കാട്ടില്‍ അധ്യക്ഷത വഹിച്ചു. പി.കെ. ഷീജ, റജുല, പി. സമിത, ശ്രീലത എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/132656/democratic-womens-association-nandi-village-committee-fecilitate-sslc-plus-two-students)