---
title: "#condolence | മുന്‍ മുഖ്യമന്ത്രിയുടെ ദേഹവിയോഗത്തില്‍ അനുശോചിച്ച് സരസ്വതി വിദ്യാമന്ദിര്‍"
english_title: "#nanmanda #Saraswati #Vidyamandir #mourns the #death of #former #Chief Minister"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/132660/nanmanda-saraswati-vidyamandir-mourns-the-death-of-former-chief-minister"
published_at: "2023-07-22T12:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bb860d161bf_umman_chandi_logo.JPG"
keywords: []
---

# #condolence | മുന്‍ മുഖ്യമന്ത്രിയുടെ ദേഹവിയോഗത്തില്‍ അനുശോചിച്ച് സരസ്വതി വിദ്യാമന്ദിര്‍

> **Lead Summary:** **ബാലുശ്ശേരി**: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ദേഹവിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി നന്മണ്ട സരസ്വതി വിദ്യാമന്ദിര്‍. വിദ്യാലയ സമിതി പ്രസിഡന്റ് വി.പി. കൃഷ്ണന്‍ യോഗത്തിന് അദ്ധ്യക്ഷത വഹിച്ചു.

## Article Content

**ബാലുശ്ശേരി**: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ദേഹവിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി നന്മണ്ട സരസ്വതി വിദ്യാമന്ദിര്‍. വിദ്യാലയ സമിതി പ്രസിഡന്റ് വി.പി. കൃഷ്ണന്‍ യോഗത്തിന് അദ്ധ്യക്ഷത വഹിച്ചു.

യോഗത്തില്‍ സെക്രട്ടറി ഡോ.എസ്. വിക്രമന്‍ അനുശോചന സന്ദേശം നല്‍കി. പ്രധാനാധ്യാപകന്‍ പി.വിശ്വനാഥന്‍, ജോ. സെക്രട്ടറി എ.രാധാകൃഷ്ണന്‍, വിദ്യാലയത്തിലെ മുഴുവന്‍ ജീവനക്കാരും ചടങ്ങില്‍ പങ്കെടുത്തു.

സ്റ്റാഫ് സെക്രട്ടറി വന്ദന പത്മനാഭന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ സീനിയര്‍ അസിസ്റ്റന്റ് പി.പ്രേമ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/132660/nanmanda-saraswati-vidyamandir-mourns-the-death-of-former-chief-minister)