---
title: "മഞ്ഞപ്പുഴ-രാമന്‍പുഴയ്ക്ക് നവജീവന്‍"
english_title: "#navakerala #project to #protect #rivers in #balussery"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/132666/navakerala-project-to-protect-rivers-in-balussery"
published_at: "2023-07-22T13:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bb89231c592_manja_copy.jpg"
keywords: []
---

# മഞ്ഞപ്പുഴ-രാമന്‍പുഴയ്ക്ക് നവജീവന്‍

> **Lead Summary:** ** ബാലുശ്ശേരി:** നവകേരളം കര്‍മ്മപദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ മഞ്ഞപ്പുഴ -രാമന്‍പുഴ സംരക്ഷിക്കുകയും, പുഴ വിനോദത്തിനും, ഉപജീവനത്തിനും ഉപകരിക്കേണ്ട വിധം പദ്ധതിയ്ക്ക് തുടക്കം.

## Article Content

** ബാലുശ്ശേരി:** നവകേരളം കര്‍മ്മപദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ മഞ്ഞപ്പുഴ -രാമന്‍പുഴ സംരക്ഷിക്കുകയും, പുഴ വിനോദത്തിനും, ഉപജീവനത്തിനും ഉപകരിക്കേണ്ട വിധം പദ്ധതിയ്ക്ക് തുടക്കം.

അതിന്റെ ഭാഗമായ് നവകേരള മിഷന്‍ സംസ്ഥാന തല വിദഗ്ദ സമിതി ബാലുശ്ശേരി സന്ദര്‍ശിക്കുകയും ഗ്രാമപഞ്ചായത്തുകളുടെ സഹായത്തോടെ പുഴ സന്ദര്‍ശിച്ച് പഠനം നടത്തുകയും ചെയ്തു.

മണ്ഡലത്തിലെ 5 ഗ്രാമപഞ്ചായത്തുകളുടെ പ്രധാന ജലശ്രോദസ്സായ് ഒഴുകുന്ന മഞ്ഞപ്പുഴ-രാമന്‍പുഴയുടെ വിനോദ സഞ്ചാര സാധ്യതകള്‍, കൃഷി, പുഴയോര സംരക്ഷണം, ജല സംരക്ഷണം, തുടങ്ങിയ എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്താന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ് പദ്ധതി.

പദ്ധതിയുടെ ഭാഗമായ് മഞ്ഞപ്പുഴ-രാമന്‍പുഴ പുനരുജ്ജീവന ശില്‍പ്പശാല ജൂലൈ 26ന് സംഘടിപ്പിക്കും.

ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ.അനിത സ്വാഗതവും ബാലുശ്ശേരി എംഎല്‍എ അഡ്വ.കെ.എം.സച്ചിന്‍ദേവ് അധ്യക്ഷതയും വഹിക്കുന്ന ചടങ്ങില്‍ നവകേരളം കര്‍മ്മപദ്ധതിയുടെ കോര്‍ഡിനേറ്റര്‍ ഡോ.ടി.എന്‍.സീമ ഉദ്ഘാടനം നിര്‍വ്വഹിക്കും.

നവകേരളം പ്രോഗ്രാം ഓഫീസര്‍ വി.രാമചന്ദ്രന്‍, അസി.കോര്‍ഡിനേറ്റര്‍ എബ്രഹാം കോശി, ജില്ലാ ശുചിത്വ കോര്‍ഡിനേറ്റര്‍ ഗൗതമന്‍ എം.കെ എ എസ് എന്നിവര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/132666/navakerala-project-to-protect-rivers-in-balussery)