---
title: "#condolance | മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തില്‍ വിവിധ ഇടങ്ങളില്‍ സര്‍വ്വകക്ഷിയോഗം "
english_title: "All-party meeting at various places on the demise of former Chief Minister Oommen Chandy"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/132675/all-party-meeting-at-various-places-on-the-demise-of-former-chief-minister-oommen-chandy"
published_at: "2023-07-22T13:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bb8fb163589_sarvvakakshi_yoogam_Lg.jpg"
keywords: []
---

# #condolance | മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തില്‍ വിവിധ ഇടങ്ങളില്‍ സര്‍വ്വകക്ഷിയോഗം 

> **Lead Summary:** **കൊയിലാണ്ടി: **മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തില്‍ കൊയിലാണ്ടിയിലെ പൗരാവലി അനുശോചനം രേഖപ്പെടുത്തി. കാനത്തില്‍ ജമീല എംഎല്‍എ അധ്യക്ഷത വഹിച്ചു. കേരള രാഷ്ട്രീയത്തിലെ അനിഷേധ്യനും അനുകരണീയനുമായ നേതാവായിരുന്നു ഉമ്മന്‍ചാണ്ടി എന്ന് കാനത്തില്‍ ജമീല പറഞ്ഞു. അഡ്വ.കെ. വിജയന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു.

## Article Content

**കൊയിലാണ്ടി: **മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തില്‍ കൊയിലാണ്ടിയിലെ പൗരാവലി അനുശോചനം രേഖപ്പെടുത്തി. കാനത്തില്‍ ജമീല എംഎല്‍എ അധ്യക്ഷത വഹിച്ചു. കേരള രാഷ്ട്രീയത്തിലെ അനിഷേധ്യനും അനുകരണീയനുമായ നേതാവായിരുന്നു ഉമ്മന്‍ചാണ്ടി എന്ന് കാനത്തില്‍ ജമീല പറഞ്ഞു. അഡ്വ.കെ. വിജയന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു.

മനോജ് പയറ്റ് വളപ്പില്‍ സ്വാഗതം പറഞ്ഞു. നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപാട്ട്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, എം.പി. ശിവാനന്ദന്‍, കെപിസിസി മെമ്പര്‍ രത്‌നവല്ലി ടീച്ചര്‍, മുന്‍ എംഎല്‍എ മാരായ വിശ്വന്‍, കെ. ദാസന്‍, കെപിസിസി അംഗം സി.വി. ബാലകൃഷ്ണന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ വി.പി. ഇബ്രാഹിം കുട്ടി, ഇ.കെ. അജിത്ത്,

വായനാരി വിനോദ് കുമാര്‍, കെ.ടി.എം. കോയ, സത്യചന്ദ്രന്‍, അഡ്വ ടി.കെ. രാധാകൃഷ്ണന്‍, എസ്. രവി, പി കെ കബീര്‍ സലാല, മുജീബ് അലി, റഷീദ് മാസ്റ്റര്‍, വി പി ഭാസ്‌കരന്‍, വീ ടി സുരേന്ദ്രന്‍, നടേരി ഭാസ്‌കരന്‍, രാജേഷ് കീഴരിയൂര്‍, പി കെ അരവിന്ദന്‍ മാസ്റ്റര്‍, വി വി സുധാകരന്‍, യു കെ രാജന്‍, അസീസ് മാസ്റ്റര്‍, ഇ എസ് രാജന്‍, കെ പി വിനോദ് കുമാര്‍ തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു.

മൂടാടി: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് മൂടാടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നന്തിയില്‍ സര്‍വ്വകക്ഷി മൗനജാഥയും അനുശോചന യോഗവും നടന്നു. രൂപേഷ് കൂടത്തില്‍ അദ്ധ്യക്ഷത വഹിച്ചു. പപ്പന്‍ മൂടാടി, പഞ്ചായത്ത് പ്രസിഡണ്ട് സി.കെ ശ്രീകുമാര്‍, കെ. ജീവാനന്ദന്‍ മാസ്റ്റര്‍, എം.കെ മുഹമ്മദ്, പ്രകാശന്‍ എന്‍.എം, റിയാസ് കെ.കെ, ചേനോത്ത് ഭാസ്‌കരന്‍ മാസ്റ്റര്‍, കെ വിജയരാഘവന്‍ മാസ്റ്റര്‍, സന്തോഷ് കുന്നുമ്മല്‍, ബാലകൃഷ്ണന്‍, റസല്‍ നന്തി, ഗംഗാധരന്‍ കെ.ടി, സിറാജ് .കെ ,ഗംഗാധരന്‍ പി.വി, സെനീര്‍ വില്ലംകണ്ടി കെ.എം.ശ്രീവള്ളി, സെഹീര്‍ മൂടാടിക്കണ്ടി എന്നിവര്‍ സംസാരിച്ചു.

ചെങ്ങോട്ടുകാവ്: ജനനായകന്‍ ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തില്‍ ചെങ്ങോട്ടുകാവിലെ പൗരാവലി അനുശോചനം രേഖപ്പെടുത്തി .പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഷീബ മലയില്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.ബാബുരാജ് ,മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റി പ്രസിഡണ്ട് വത്സരാജ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ശ്രീ.ജുബിനേഷ് ,പഞ്ചായത്ത് മെമ്പര്‍മാരായ വേണു മാസ്റ്റര്‍ കെ.രമേശന്‍, മജു,അബ്ദുള്‍ ഷുക്കൂര്‍, എന്നിവര്‍ക്കൊപ്പം സി.വി.ബാലകൃഷ്ണന്‍ ,പറമ്പത്ത് ദാസന്‍ ,ഗോപിനാഥ് ,അനില്‍ പറമ്പത്ത്, പി.കെ ബാലകൃഷ്ണന്‍ കിടാവ് ,സി.പി ആലി, മാധവന്‍ ,വി.പി.പ്രമോദ് പ്രസന്നന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/132675/all-party-meeting-at-various-places-on-the-demise-of-former-chief-minister-oommen-chandy)