---
title: "#strike | കൊയിലാണ്ടിയിലെ ബസ് തൊഴിലാളികളുടെ മിന്നല്‍ പണിമുടക്ക് അവസാനിച്ചു "
english_title: "#strike of #bus #workers in #Koyilandy has ended"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/132679/strike-of-bus-workers-in-koyilandy-has-ended"
published_at: "2023-07-22T13:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bb92d961aa4_panimudakk_LG.jpg"
keywords: []
---

# #strike | കൊയിലാണ്ടിയിലെ ബസ് തൊഴിലാളികളുടെ മിന്നല്‍ പണിമുടക്ക് അവസാനിച്ചു 

> **Lead Summary:** **കൊയിലാണ്ടി: **കൊയിലാണ്ടിയിലെ ബസ് തൊഴിലാളികളുടെ മിന്നല്‍ പണിമുടക്ക് അവസാനിച്ചു. ബസ് കണ്ടക്ടറെ പൊലീസ് മര്‍ദ്ദിച്ചെന്നാരോപിച്ചാണ് തൊഴിലാളികള്‍ പണിമുടക്ക് പ്രഖ്യാപിച്ചത്. എം.എല്‍.എ കാനത്തില്‍ ജമീലയുടെ നേതൃത്വത്തില്‍ കൊയിലാണ്ടി നഗരസഭ ടൗണ്‍ഹാളില്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് തീരുമാനം.

## Article Content

**കൊയിലാണ്ടി: **കൊയിലാണ്ടിയിലെ ബസ് തൊഴിലാളികളുടെ മിന്നല്‍ പണിമുടക്ക് അവസാനിച്ചു. ബസ് കണ്ടക്ടറെ പൊലീസ് മര്‍ദ്ദിച്ചെന്നാരോപിച്ചാണ് തൊഴിലാളികള്‍ പണിമുടക്ക് പ്രഖ്യാപിച്ചത്. എം.എല്‍.എ കാനത്തില്‍ ജമീലയുടെ നേതൃത്വത്തില്‍ കൊയിലാണ്ടി നഗരസഭ ടൗണ്‍ഹാളില്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് തീരുമാനം.

കോഴിക്കോട്-കൊയിലാണ്ടി റൂട്ടിലോടുന്ന ഹൈവേ ബസിലെ കണ്ടക്ടര്‍ പെണ്‍കുട്ടികളെ ശല്യം ചെയ്തുവെന്ന പരാതിയില്‍ കൊയിലാണ്ടി പൊലീസ് സ്റ്റേഷനില്‍ വിളിപ്പിക്കുകയും തുടര്‍ന്ന് സ്റ്റേഷനില്‍വെച്ച് മര്‍ദ്ദിച്ചുവെന്നും ആരോപിച്ചാണ് തൊഴിലാളികള്‍ ഇന്ന് രാവിലെ മിന്നല്‍ പണിമുടക്കുമായി രംഗത്തുവന്നത്.

വിവിധ ബസ് തൊഴിലാളികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ആര്‍ടിഒ, നഗരസഭാ വൈസ് ചെയര്‍മാന്‍, ട്രേഡ് യൂണിയന്‍ നേതാക്കള്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/132679/strike-of-bus-workers-in-koyilandy-has-ended)